Top 5 News Today | പള്ളിക്കരയിൽ നിന്ന് പതിനഞ്ചുകാരനെ കാണാതായി, കോണ്‍ഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായി മുരളി തോറോത്ത്; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (03/06/2023)
കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിലെ ഇന്നത്തെ (2023 ജൂൺ 02 ബുധനാഴ്ച) പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ എന്തെല്ലാമാണെന്ന് നോക്കാം.
1. തിക്കോടി പള്ളിക്കരയില്‍ നിന്ന് പതിനഞ്ചുകാരനെ കാണാതായതായി പരാതി
തിക്കോടി: പള്ളിക്കരയില്‍ നിന്ന് പതിനഞ്ചുകാരനെ കാണാതായതായി പരാതി. മാധവന്‍ചേരി നിഹാലിനെയാണ് കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
2. വ്യാജ വിമാനടിക്കറ്റ് നിര്‍മ്മിച്ച് തട്ടിപ്പ്: ഇരിങ്ങല്‍ സ്വദേശി അറസ്റ്റില്‍
നാദാപുരം: വിമാന ടിക്കറ്റ് വ്യാജമായി നിര്‍മ്മിച്ച് തട്ടിപ്പ് നടത്തിയ ഇരിങ്ങല്‍ സ്വദേശി അറസ്റ്റില്‍. നാദാപുരം യൂണിമണി ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയിലെ ജീവനക്കാരനായ ജിയാസ് മുഹമ്മദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം എസ് ഐ എസ്.വി.ജിയോസദാനന്ദനും, ഡി വൈഎസ് പി വി വി. ലതീഷിന്റെ സ്‌ക്വാഡ് അംഗങ്ങളും ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
3. കോണ്‍ഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായി മുരളി തോറോത്ത്
കൊയിലാണ്ടി: കോണ്‍ഗ്രസ് കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റായി എന്‍.മുരളി തോറോത്ത് തെരഞ്ഞെടുക്കപ്പെട്ടു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയാണ് പുതിയ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരെ നിയമിച്ചത്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
4. നാല് തിയേറ്ററുള്ള കൊയിലാണ്ടിയിൽ ഇന്ന് പ്രവർത്തിക്കുന്നത് പേരിനൊന്നുമാത്രം, സിനിമ കാണാൻ കൊയിലാണ്ടിക്കാർ 20 കിലോ മീറ്ററിലേറെ പോകേണ്ട അവസ്ഥ
കൊയിലാണ്ടി: നാല് തിയേറ്ററുകളുണ്ടായിരുന്ന കൊയിലാണ്ടിയിലെ സിനിമാ ആസ്വാദകര്‍ക്ക് ഇന്ന് സിനിമ കാണണമെങ്കില്‍ ചുരുങ്ങിയത് ഇരുപത് കിലോമീറ്ററെങ്കിലും ദൂരെയുള്ള തിയേറ്ററുകളെ ആശ്രയിക്കേണ്ട സ്ഥിതി. അമ്പാടി, ദ്വാരക, കൃഷ്ണ, ചിത്ര എന്നീ തിയേറ്ററുകളുണ്ടായിരുന്നിടത്ത് ഇന്ന് പേരിനെങ്കിലും പ്രവര്‍ത്തിക്കുന്നത് അമ്പാടി തിയേറ്റര്‍ മാത്രമാണ്. അതാകട്ടെ ഇന്നത്തെ സിനിമാ ആസ്വാദകര്‍ക്കും സിനിമകള്‍ക്കും പറ്റിയ സാങ്കേതിക വിദ്യയിലും സൗകര്യത്തിലുമല്ല മുന്നോട്ടുപോകുന്നതെന്നതിനാല്‍ ആളുകള്‍ അവഗണിക്കുന്ന സ്ഥിതിയിലുമാണ്.
തുടർന്ന് വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…
5. ‘ഉച്ചഭക്ഷണാവശിഷ്ടം സ്‌കൂളില്‍ ഉപേക്ഷിക്കരുത്, വീട്ടിലേക്ക് കൊണ്ടുപോകണം’; കുട്ടികള്‍ക്കായുള്ള പന്തലായനി ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ നിര്‍ദ്ദേശം വിവാദമായി, പ്രതിഷേധവുമായി രക്ഷിതാക്കള്‍
കൊയിലാണ്ടി: ഉച്ചഭക്ഷണാവശിഷ്ടങ്ങളുണ്ടെങ്കില്‍ അത് വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകണമെന്നുള്ള പന്തലായനി ഗവ ഹൈസ്‌കൂളിന്റെ നിര്‍ദേശത്തിനെതിരെ രക്ഷിതാക്കള്‍ക്കിടയില്‍ പ്രതിഷേധം. സ്‌കൂള്‍ തുറന്നതിനു പിന്നാലെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ക്ലാസ് ടീച്ചര്‍മാര്‍ ഫോര്‍വേര്‍ഡ് ചെയ്ത നിര്‍ദേശമാണ് പ്രതിഷേധത്തിനിടയാക്കിയത്.