കൊട്ടിയൂരിലെ നെയ്യാട്ടച്ചടങ്ങിൽ ധരിക്കുന്ന തലക്കുട നിർമ്മിക്കുന്നത് ഊരള്ളൂരിലെ ആണ്ടിയേട്ടൻ, തിക്കോടിയിൽ കാറപകടം; ഇന്ന് വായിച്ചിരിക്കേണ്ട കൊയിലാണ്ടിയിലെ അഞ്ച് പ്രധാന വാർത്തകൾ (11/06/2023)


കൊട്ടിയൂരിലെ പ്രസിദ്ധമായ നെയ്യാട്ടച്ചടങ്ങിൽ ധരിക്കുന്ന തലക്കുട നിർമ്മിക്കുന്നത് ഊരള്ളൂരാണെന്ന് എത്രപേർക്കറിയാം; ആണ്ടിയേട്ടന്റെ പരിചയവും വൈദഗ്ധ്യവും ആത്മസമർപ്പണവും കൂടിച്ചേരുമ്പോൾ നിവരുന്നത് അഴകുള്ള തലക്കുടകൾ

വീട്ടിലേക്ക് കയറിച്ചെല്ലുമ്പോൾ നിലത്ത് കൂനി കൂടിയിരുന്ന് കാൽവിരലുകൾക്കടിയിൽ ചവിട്ടി പിടിച്ച പനയോലകൾ അടുക്കി പിടിച്ച് അതിനിടയിലൂടെ ചീന്തിയെടുത്ത മുളയുടെ ചെറിയ കഷ്ണങ്ങൾ അതിസൂഷ്മതയോടെ അദ്ദേഹം കോർത്തെടുക്കകയായിരുന്നു. ചെയ്യുന്ന ജോലിയിൽ മുഴുകി പോയതു കാരണമാവാം അടുത്തെത്തിയത് അദ്ദേഹം അറിഞ്ഞതേ ഇല്ല. എന്റെ സുഹൃത്ത് വെറുതേ ഒന്നു ചുമച്ചപ്പോൾ അദ്ദേഹം തലയുയർത്തി. ചെറുതായൊന്നു ചിരിച്ചെന്ന് തോന്നി, “കയിഞില്ല” തനി നാടൻ ഭാഷയിൽ അദ്ദേഹം അതും പറഞ്ഞ് എണീറ്റ് കസേര നീക്കിയിട്ടു തന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക

തിക്കോടിയിൽ കാർ നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞു

പയ്യോളി: തിക്കോടിയിൽ നിയന്ത്രണം വിട്ട കാർ മറിഞ്ഞ് അപകടം. ഇന്ന് വൈകിട്ട് ആറ് മണിയോടെ തിക്കോടി എഫ് സി ഐ ഗോഡൗണിന് സമീപമാണ് അപകടം സംഭവിച്ചത്. കാർ യാത്രികർ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു.  കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക

 

നടുവത്തൂരിലെ വിനീഷിന്റെ ആത്മഹത്യ: ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ

കൊയിലാണ്ടി: നടുവത്തൂർ സ്വദേശി വിനീഷ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സർവ്വകക്ഷി ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് നാട്ടുകാർ. വിനീഷിന്റെ ഭാര്യ ആര്യയെയും കാമുകനെയും ആത്മഹത്യാ പ്രേരണാ കുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചത്. മെയ് 15 നാണ് നടുവത്തൂർ പെരുവാലിശ്ശേരി മീത്തൽ വിനീഷ് ഖത്തറിൽ വച്ച് ആത്മഹത്യ ചെയ്തത്.  കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക 

മഴക്കോട്ടും ഹെൽമെറ്റും ധരിച്ചെത്തി പൂട്ട് കുത്തിത്തുറന്നു; ഉള്ള്യേരിയിൽ സ്വകാര്യ ക്ലിനിക്കിൽ മോഷണം

ഉള്ളിയേരി: ആനവാതിലിൽ സ്വകാര്യ ക്ലിനിക്കിന്റെ പൂട്ട് കുത്തി തുറന്ന് മോഷണം. ഇന്ന് പുലർച്ചെ ഒന്നരയോടെ വീ കെയർ പോളി ക്ലിനിക്കിലാണ് മോഷണം നടന്നത്. ക്ലിനിക്കിലെ മേശവലിപ്പിൽ സൂക്ഷിച്ച 25000 ഓളം രൂപ മോഷ്ടാക്കൾ കവർന്നു. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക 

ചേലിയ പിലാശ്ശേരി അമ്പലത്തിന് സമീപം വലിയ മരം വീണ് ഗതാഗതം തടസപ്പെട്ടു; നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മുറിച്ച് നീക്കി കൊയിലാണ്ടി ഫയർ ഫോഴ്സ് (വീഡിയോ കാണാം)

ചെങ്ങോട്ടുകാവ്: ചേലിയ പിലാശ്ശേരി അമ്പലത്തിനു സമീപം വലിയ മരം മറിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് മരം റോഡിനും വൈദ്യുത ലൈനിനും കുറുകെയായി ചെരിഞ്ഞു വീണത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യുക