കനത്ത മഴ: കോഴിക്കോട് ജില്ലയിലെ പ്രൊഫെഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി


Advertisement

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫെഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
ആഗസ്റ്റ് 2,3,4 തിയ്യതികളിൽ കോഴിക്കോട് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അവധി നൽകുന്നത്.

Advertisement

മഴ തുടരുന്ന സാഹചര്യത്തിൽ തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ ഡോ. എന്‍.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. അടുത്ത നാലുദിവസം മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനും നിര്‍ദേശമുണ്ട്. അടുത്ത നാലുദിവസത്തേക്ക് ക്വാറികള്‍ അടച്ചിടും. പാറപൊട്ടിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നിലവില്‍ ലഭ്യമായ ക്വാറി ഉല്പന്നങ്ങള്‍ നീക്കുന്നതിന് തടസമില്ല.

Advertisement

വെള്ളച്ചാട്ടങ്ങളും നദീതീരവുമുള്ള ടൂറിസം കേന്ദ്രങ്ങള്‍ അടച്ചിടും. ജില്ലയില്‍ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. വിവരങ്ങള്‍ക്ക്: താമരശേരി: 0495-2223088, കൊയിലാണ്ടി: 0496-2620235, വടകര: 0496-2522361, കോിക്കോട്: 0495-2372966

Advertisement

Summary: tomorrow is a holiday for educational institutions in kozhikode district