കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ നാളെ (8-07-2024) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: നോര്‍ത്ത് സെക്ഷന്‍ പരിധിയിൽ സംസ്ഥാനപാതയിൽ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കണയങ്കോട് പാലം മുതൽ കൊയിലാണ്ടി വരെയും തച്ചംവള്ളി, കൊണ്ടംവള്ളി, വരകുന്ന്, എളാട്ടേരി, നടക്കൽ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമാണ്‌ വൈദ്യുതി വിതരണം തടസപ്പെടുക.

രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ഹൈടെൻഷൻ ലൈനിൽ മെയിന്റനന്‍സ് വര്‍ക്ക് നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്.