സർക്കാറിനെതിരെ നടക്കുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ കൊയിലാണ്ടിയിൽ സി.പി.എം പ്രചരണ ജാഥ; വായിക്കാം, അറിയാം കൊയിലാണ്ടിയിലെ ഇന്നത്തെ വിശേഷങ്ങൾ
‘സർക്കാറിനെതിരെ നടക്കുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ’ കൊയിലാണ്ടിയിൽ സി.പി.എം പ്രചരണ ജാഥ
കൊയിലാണ്ടി: എൽ.ഡി.എഫ് സർക്കാറിനെതിരെ നടക്കുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ സി. പി. എം കൊയിലാണ്ടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വാഹന പ്രചരണ ജാഥ തുടങ്ങി. മുത്താമ്പിയിൽ സംസ്ഥാന കമ്മറ്റി അംഗം കെ.കെ ലതിക, ജാഥാലീഡർ ജില്ലാ കമ്മറ്റി അംഗം പി.കെ. ദിവാകരന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
ഏരിയാ കമ്മിറ്റി അംഗം കെ ഷിജു അധ്യക്ഷത വഹിച്ചു. പൈലറ്റ് സി അശ്വനിദേവ്, കെ സത്യൻ, ആർ കെ അനിൽകുമാർ
പി.വി മാധവൻ എന്നിവർ സംസാരിച്ചു. 25, 26, 27 തീയ്യതികളിൽ പര്യടനം തുടരും.
ദേശത്തിൻ്റെ ഉത്സവമായി ആരോഗ്യമേള; അറിവും വൈവിധ്യ കാഴ്ചകളുമൊരുക്കി ചെങ്ങോട്ടുകാവ് ആയുർ എക്സ്പോ
ചെങ്ങോട്ടുകാവ്: അറിവും അത്ഭുതവും പകർന്ന് ചെങ്ങോട്ടുകാവ് മഴക്കാലചര്യ ആയുർ എക്സ്പോ 2022. നാടിൻറെ ആരോഗ്യ ഉത്സവമായി മേള മാറി. എക്സ്പോ 22 ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷൻ എം.പി.ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് അധ്യക്ഷ ഷീബ മലയിൽ അധ്യക്ഷത വഹിച്ചു. വൻ പങ്കാളിത്തം അനുഭവപ്പെട്ട മേളയിൽ ഉച്ചയോടെ തന്നെ 600 ഓളം രോഗികൾ റജിസ്റ്റർ ചെയ്തിരുന്നു.
നേത്രരോ വിഭാഗം, അസ്ഥി സന്ധിരോഗ വിഭാഗം, ത്വക് രോഗവിഭാഗം, സർജറി രോഗവിഭാഗം (മൂലവ്യാദികൾ), സ്ത്രീ രോഗവിഭാഗം, ജനറൽ വിഭാഗം, ജീവിത ശൈലി രോഗങ്ങൾ, കുട്ടികളുടെയും കൗമാരക്കാരുടെയും മാനസിക പെരുമാറ്റ പെരുമാറ്റ പഠന വൈകല്യങ്ങൾ, ശാരീരിക ബുദ്ധിമുട്ടുകൾക്കുള്ള ചികിത്സ എന്നീ വിഭാഗങ്ങളിൽ പരിശോധനകളിൽ സഹായിക്കാനായി ജില്ലയിലെ വിദഗ്ദ സ്പെഷ്യലിറ്റ് ഗവ: ആയുർവേദ ഡോക്ടർമാർ കൂടാതെ സ്വകാര്യ ചികിത്സകരും എത്തിയിരുന്നു. രോഗികൾക്കുള്ള മരുന്നുകൾ സൗജന്യമായിരുന്നു.
തുടർന്ന് ആയുർവേദം, മഴക്കാലചര്യ, സത്രീകളുടെ ആരോഗ്യം ആയുർവേദത്തിലൂടെ, യോഗ പ്രദർശനം, ആര്യോഗ്യ വിദ്യാഭ്യാസ പ്രദർശനം, ആരോഗ്യ ക്വിസ്സ്, ഔഷധസസ്യ പ്രദർശനവും വിപണനവും വിവിധ സ്റ്റാളുകളുടെ പ്രദർശനവും വിപണനവും, കളരിപ്പയറ്റ് അവതരണം എന്നിവ നടന്നു.
ശ്രീരാമാനന്ദ ആശ്രമത്തിൽ നടന്ന പരിപാടിയിൽ ഭാരതീയ ചികിത്സാ വകുപ്പ് ഡി.എം.ഒ. ഡോ.കെ.എം.മൻസൂർ, ആയുഷ്മീഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. അനിത പി ത്യാഗരാജ്, എ.എം.ഐ. ജില്ലാ പ്രസിഡൻ്റ് ഡോ.ജി.എസ്.സുരേഷ് കുമാർ, സെക്രട്ടറി ഡോ. രോഷ്ന സുരേഷ്, ഗ്രാമപഞ്ചായത്തംഗം തസ്ലീനനാസർ, വിവിധ രാഷട്രീയ പാർട്ടി നേതാക്കളായ അനിൽ പറമ്പത്ത്, പ്രമോദ്, ജിതേഷ് ബേബി, ഹംസ ഹദിയ, എൻ ചന്ദ്രശേഖരൻ, ഡോ.പി.സി.മനോജ് കുമാർ, ഡോ.എം.സുധീർ, ഡോ.ബി.ശിവപ്രസാദ് എന്നിവർ സംസാരിച്ചു.
വൈകീട്ട് നടന്ന സമാപന സമ്മേളനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അധ്യ ക്ഷൻ പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷൻ പി.വേണു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ബേബി സുന്ദർരാജൻ വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഇ.കെ.ജുബീഷ്, ഡോ.അഖിൽ എസ് കുമാർ, ഡോ.അഞ്ജു ബിജേഷ് എന്നിവർ സംസാരിച്ചു.
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്, ഭാരതീയ ചികിത്സ വകുപ്പ്, നാഷണൽ ആയുഷ്മിഷൻ, കെ.എം.സി.ടി., കേരള ആയുർവേദ കോ – ഓപ്പറേറ്റീവ് സൊസൈറ്റി, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവർ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്.
സാധാരണക്കാരന്റെ നീതിയുടെ അവസാന പ്രതീക്ഷയാണ് കോടതി; കൊയിലാണ്ടി ബാറിൽ ഫോട്ടോ അനാച്ഛാദനം ചെയ്ത് ജസ്റ്റിസ് മുഹമ്മദ് നിയാസ്
കൊയിലാണ്ടി: ‘സാധാരണക്കാരന്റെ നീതിയുടെ അവസാന പ്രതീക്ഷയാണ് കോടതികൾ, സമൂഹത്തെ സ്വാധീനിക്കുന്ന സുപ്രദാനമായ അമൂല്യ പ്രവൃത്തി യാണ് അഭിഭാഷ വൃത്തി’ ജസ്റ്റിസ് മുഹമ്മദ് നിയാസ് പറഞ്ഞു. കൊയിലാണ്ടിബാർ അസോസിയേഷനിൽ ആർ. വേണുനായരുടെയും പി.കെ. കരുണന്റെയും ഫോട്ടോ അനാച്ഛാദനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്രകാലത്തും സ്വാതന്ത്രനന്തര കാലത്തും ഭരണ ഘടന രൂപീകരണ കാലത്തും അഭിഭ ഷകരുടെ പങ്ക് വലുതാണ്.അഭിഭാഷകരുടെ സാമൂഹിക സുരക്ഷിതത്വം ബാർ അസോസിയേഷന്റെ കൂടി ചുമതലയാണെന്നു ജസ്റ്റിസ് മുഹമ്മദ് നിയാസ് അഭിപ്രായപ്പെട്ടു
ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വിസത്യൻ അദ്ധ്യക്ഷം വഹിച്ചു. ചടങ്ങിൽ ജില്ലാ ജഡ്ജ് .കൃഷ്ണകുമാർ ,ജഡ്ജ് ടി.പി. അനിൽ (പോക്സോ) എൻ.. ചന്ദ്രശേഖരൻ , ഗോപകുമാർ.,പ്രിയേഷ് ലാൽ എന്നിവർ സംസാരിച്ചു. അഡ്വ.ടി.എൻ. ലീന, ജഡ്ജ് വിശാഖ് ‘മാജിസ്‌ട്രേറ്റ് ശ്രീജാജനാർദനൻ നായർ മുൻസിഫ് ആമിനക്കുട്ടി എന്നിവർ സംബന്ധിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി ഉമേന്ദ്രൻ സ്വാഗതം പറഞ്ഞു.
ഒരോ നാടകവും ഒരോ സമര പ്രഖ്യാപനങ്ങളാണ്; നാടകം എന്ന വാക്ക് അസംബന്ധവും അശ്ലീലവുമാണെന്ന് വിലയിരുത്തി ജനാധിപത്യ വിരുദ്ധ പട്ടികകയിൽ ഉൾപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പയ്യോളി പുരോഗമന കലാസാഹിത്യ സംഘം
പയ്യോളി: നാടകം എന്ന വാക്ക്അസംബന്ധമാണെന്നും അശ്ലീല പദപ്രയോഗമാണെന്നും വിലയിരുത്തി ജനാധിപത്യ വിരുദ്ധ പട്ടിക കയിൽ ഉൾപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിയിൽ പുരോഗമന കലാസാഹിത്യ സംഘം പയ്യോളി മേഖലാ കമ്മറ്റി സംഘടിപ്പിച്ച നാടക കലാകാരന്മാരുടെ കൂട്ടായ്മ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
വി.പി.ടി രാമചന്ദ്രൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടന്ന കൂട്ടായ്മ നാടകകൃത്തും, സാഹിത്യകാരനുമായ ചന്ദ്രശേഖരൻ തിക്കോടി ഉൽഘാടനം ചെയ്തു. ഭാവി പ്രവർത്തനം ജയൻ മൂരാട് അവതരിപ്പിച്ചു.
മേലടി മുഹമ്മദ്, പ്രേമൻ മുചുകുന്ന്, മഹമൂദ് മൂടാടി (ജില്ലാ കമ്മറ്റി അംഗം) എന്നിവർ സംസാരിച്ചു
മേഖലാ സെക്രട്ടറി മുദ്ര ചന്ദ്രൻ സ്വാഗതവും, അഷറഫ് പുഴക്കര നന്ദിയും പറഞ്ഞു.