നൃത്തനൃത്യങ്ങള്‍, സ്റ്റേജ് ഷോ, തായമ്പക; പിഷാരിക്കാവിലെ ഇന്നത്തെ വിശേഷങ്ങള്‍ അറിയാം


കൊയിലാണ്ടി: കൊല്ലം പിഷാരിക്കാവിലെ കളിയാട്ടത്തിന്റെ മൂന്നാം ദിവസമായ ഇന്ന് വിവിധ കലാപരിപാടികളും നൃത്തനൃത്യങ്ങളും അരങ്ങേറും.

രാവിലെ ഓട്ടന്‍തുള്ളലും നാരായണീയ പാരായണവും ഉണ്ടായിരിക്കുന്നതാണ്. രാത്രി 7.30 മുതല്‍ പിഷാരിക്കാവ് കലാക്ഷേത്രം അവതരിപ്പിക്കുന്ന ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍, ഫ്യൂഷന്‍ ഡാന്‍സുകള്‍ അരങ്ങേറും.

എട്ട് മണിക്ക് കലാമണ്ഡലം സനൂപ് അവതരിപ്പിക്കുന്ന തായമ്പകയും 8.30 ന് കൊരയങ്ങാട് കലാക്ഷേത്രം അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും ഉണ്ടായിരിക്കുന്നതാണ്.