സാംസ്‌കാരിക പ്രവര്‍ത്തകന്‍ ടി.കെ.ജി മണിയൂര്‍ അന്തരിച്ചു


വടകര: സാംസ്‌കാരിക പ്രവര്‍ത്തകന്‍ കാഞ്ഞിരങ്ങലകത്ത് ടി.കെ.ജി മണിയൂര്‍ (ടി.കെ ഗോപാലന്‍) അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു.

മണിയൂര്‍ എല്‍.പി സ്‌കൂള്‍ റിട്ട.അധ്യാപകനാണ്. മണിയൂര്‍ എന്ന പേര് കേരളത്തിനകത്തും പുറത്തും ശ്രദ്ധേയമാക്കിയ ഒരാള്‍ കൂടിയാണ് ടി.കെ.ജി. ഒരു കാലത്ത് അദ്ദേഹത്തിന്റെ കവിതാപ്രസംഗം കേള്‍ക്കാന്‍ അന്യനാട്ടില്‍ നിന്നും പോലും ആളുകള്‍ എത്തുമായിരുന്നു.

ഭാര്യ: കാര്‍ത്യായനി.

മക്കള്‍ വിനീത് കുമാര്‍ (പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍), ലൂസി (റിട്ട. ഹെഡ് ടീച്ചര്‍, മണിയൂര്‍ യുപി സ്‌കൂള്‍), അഘോഷ് (ബിസിനസ്).

മരുമക്കള്‍: അശോകന്‍ (റിട്ട.യുഡി വടകര കോടതി), സംഗീത, സ്മിത.

സഹോദരങ്ങള്‍: പരേതരായ കണ്ണന്‍, രാമന്‍, പരേതയായ കല്യാണി, കാര്‍ത്യായനി, ജാനകി, നാരായണി.

സംസ്‌കാരം: നാളെ രാവിലെ 10മണിക്ക് വീട്ടുവളപ്പില്‍.

Summary: tkg maniyur passed away