സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സെക്രട്ടറിയായി ടി.കെ.ചന്ദ്രന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു


Advertisement

കൊയിലാണ്ടി: സി.പി.ഐ.എം കൊയിലാണ്ടി ഏരിയ സെക്രട്ടറിയായി ടി.കെ.ചന്ദ്രന്‍ മാസ്റ്ററെ തെരഞ്ഞെടുത്തു. 21 അംഗ ഏരിയ കമ്മിറ്റിയിലേക്ക് ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടു.

Advertisement

ടി.വി.ഗിരിജ, ബേബി സുന്ദര്‍ രാജ് എന്നിവര്‍ കമ്മിറ്റിയില്‍ നിന്നും ഒഴിവായി. ടി.കെ.ചന്ദ്രന്‍, എം.എം.സുഗതന്‍, സി.അശ്വിനിദേവ്, പി.ബാബുരാജ്, കെ.ഷിജു, എല്‍.ജി.ലിജീഷ്, കെ.സത്യന്‍, കെ.രവീന്ദ്രന്‍, പി.കെ.ബാബു, പി.സി.സതീഷ് ചന്ദ്രന്‍, കെ.ടി.സിജേഷ്, എ.സി.ബാലകൃഷ്ണന്‍, എം.നൗഫല്‍, ബി.പി.ബബീഷ്, അനില്‍ പറമ്പത്ത്, എന്‍.കെ.ഭാസ്‌കരന്‍, വി.എം.ഉണ്ണി, പി.വി.അനുഷ, ആര്‍.കെ.അനില്‍കുമാര്‍, പി.സത്യന്‍, ഷീബ മലയിലാണ് ഏരിയ കമ്മിറ്റിയിലുള്ളത്.

Advertisement

16 ലോക്കലുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും ഏരിയാ കമ്മറ്റിയംഗങ്ങളുമടക്കം 149 പേരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തത്. ജില്ല സെക്രട്ടറി പി.മോഹനൻ, കെ.കെ.മുഹമ്മദ്, പി.വിശ്വൻ മാസ്റ്റർ, ടി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു

ഇന്ന് വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളന നടപടികള്‍ അവസാനിക്കും. പൂക്കാട് ടൗണില്‍ നിന്നാരംഭിക്കുന്ന റെഡ് വളണ്ടിയര്‍മാര്‍ച്ചോടെയും പൊതുപ്രകടനത്തോടെയുമാണ് പൊതുസമ്മേളന നടപടികള്‍ ആരംഭിക്കുക. മാര്‍ച്ചും പ്രകടനവും കാഞ്ഞിലശ്ശേരി നായനാര്‍ സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സമാപിക്കും. തുടര്‍ന്ന് പൊതുസമ്മേളനം നടക്കും.

Advertisement

Summary: TK Chandran was elected as CPIM Koyilandy Area Secretary