വാഗാഡിനെതിരെ വീണ്ടും ആരോപണം; മതിയായ രേഖകളും നമ്പര്‍ പ്ലേറ്റുമില്ലാതെ ടിപ്പര്‍ ലോറികള്‍ ലോഡുമായി പായുന്നത് പിറക് വശം തുറന്ന നിലയില്‍ (വീഡിയോ കാണാം)
കൊയിലാണ്ടി: നന്തി-ചെങ്ങോട്ട്കാവ് ബൈപ്പാസ് നിര്‍മിക്കുന്ന വാഗാഡ് കമ്പിനിക്കെതിരെ വീണ്ടും ആരോപണം. പൊലൂഷൻ, നികുതി, ഫിറ്റ്നസ് എന്നിവയും കൂടാതെ നമ്പര്‍ പ്ലേറ്റും ഇല്ലാതെയാണ് വാഗാഡിന്റെ ടിപ്പര്‍ ലോറികള്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്നത്. ഇതിന്റെ തെളിവുകള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു.
നിയമ പ്രകാരം പുറക് വശം അടച്ച് മാത്രമാണ് ടിപ്പര്‍ ലോറികള്‍ സര്‍വീസ് നടത്തേണ്ടത്. എന്നാല്‍ വാഗാടിന്റെ പല ടിപ്പര്‍ ലോറികളും പിറക് വശം തുറന്നിട്ട നിലയില്‍ അപകടരമായാണ് ഓടുന്നത്. ഇതിന്റെ ചിത്രങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു.
ഇതിനു പുറമെ ഇങ്ങനെ ഓടുന്ന ടിപ്പര്‍ ലോറികള്‍ക്ക് നമ്പര്‍ പ്ലേറ്റുകളും ഇല്ലായിരുന്നു. കൊയിലാണ്ടി ന്യൂസ് ഡോട് കോമ് പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്നും നമ്പര്‍ പ്ലറ്റ് ഇല്ലാതെയാണ് വാഹനങ്ങള്‍ ഓടുന്നത് എന്ന് വ്യക്തമാണ്.
നിയമ പ്രകാരം ടിപ്പര്‍ ലോറികളുടെ മുന്നിലും പിന്നിലും ഇരുവശങ്ങളിലും വ്യക്തമായി കാണാന്‍ സാധിക്കുന്ന തരത്തില്‍ വാഹന നമ്പര്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. ഈ നിയമം ലംഘിച്ചാണ് വാഗാഡിന്റെ ലോറികള്‍ ബൈപ്പാസ് നിര്‍മാണത്തിനായി സര്‍വ്വീസ് നടത്തുന്നത്.
അവിടം കൊണ്ടും ഞങ്ങള്‍ അന്വേഷണം നിര്‍ത്തിയില്ല, ഇത്രയും നിയമ ലംഘനം നടത്തുന്ന ലോറികള്‍ക്ക് മറ്റ് രേഖകള്‍ ഉണ്ടാകുമോ എന്നും ഞങ്ങള്‍ അന്വേഷിച്ചു. ലഭ്യമായ ലോറികളുടെ നമ്പര്‍ ഉപയോഗിച്ച് ഞങ്ങള്‍ ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റ് വഴി പരിശോധിച്ചു. പ്രതീക്ഷിച്ച പോലെ ഞങ്ങള്‍ പരിശോധിച്ച നമ്പറിലുള്ള ടിപ്പര്‍ ലോറിക്ക് ഫിറ്റ്നെസ്, പൊലൂഷൻ, നികുതി തുടങ്ങിയവയുടെ കലാവധി കഴിഞ്ഞിരുന്നു.
പോലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും കണ്‍മുന്നിലൂടെയാണ് നഗ്നമായ നിയമലംഘനം നടത്തി വാഗാഡിന്റെ ലോറികള്‍ കുതിച്ച് പായുന്നത്.
ലാബര്‍ ക്വാമ്പില്‍ നിന്നുള്ള മലിനജലത്തിന്റെ പേരില്‍ നേരത്തെയും വാഗാഡ് കമ്പനി വിവാദത്തില്‍പ്പെട്ടിരുന്നു. തൊഴിലാളികള്‍ താമസിക്കുന്ന ലേബര്‍ ക്വാമ്പിലെ മലിനജലം പ്രദേശത്തെ വീടുകളിലെ കുടിവെള്ളം മുട്ടിച്ചിരുന്നു.
വീഡിയോ കാണാം:
summary: Tipper lorries driving with load without adequate documents and number plates with open back