തുറയൂര്‍ ചിറക്കരയില്‍ സാമൂഹ്യ, രാഷ്ട്രീയ കലാ രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന കല്ലിട ഉമ്മര്‍ അന്തരിച്ചു
തുറയൂര്‍: ചിറക്കര സാമൂഹ്യ, രാഷ്ട്രീയ കലാ രംഗങ്ങളില്‍ നിറ സാന്നിധ്യമായിരുന്ന കല്ലിട ഉമ്മര്‍ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു.
കല്ലിട അബ്ദുള്ള ഹാജിയുടെയും പുറക്കാട് ഇടവനക്കണ്ടി ആസ്യാമഹജ്ജുമ്മയുടെയും മകനാണ്. സമസ്ത (എ.പി) മുശാവറ അംഗം വി.എം.മൊയ്തീന്‍ കുട്ടി മുസ്ല്യാരുടെ മകള്‍ സക്കീനയാണ് ഭാര്യ.
മക്കള്‍: റുബൈന, റുഖ്‌സീര്‍ (ദുബായ്), റുഹൈല്‍ (ഖത്തര്‍), റുമൈസ് (ഖത്തര്‍). മരുമക്കള്‍: കെ.വി മുഹമ്മദ് ജമാല്‍ (ഖത്തര്‍, തിക്കോടി ഗ്ലോബല്‍ കെ.എം.സി സി.സെക്രട്ടറി), ഹസ്‌ന (തിക്കോടി), സഹല (മുയിപ്പോത്ത്).
സഹോദരങ്ങള്‍: ഹമീദ് (കൊയിലാണ്ടി), കല്ലിട ഇസ് ഹാഖ്, സറീന (വാല്യക്കോട്), സമറ, അസ്മ (കൊല്ലം), മാഷിത്വ (തോലേരി), മെഹ്‌റ (പയ്യോളി ), നൂറ (പള്ളിക്കര).
ചന്ദ്രിക റീഡേഴ്‌സ് ഫോറം, ഷാര്‍ജ കെ.എം.സി.സി സ്ഥാപക അംഗം, ഇഖ്ബാല്‍ യൂത്ത് ഫോറം സെക്രട്ടറി, ദുബായ് മാപ്പിള ആര്‍ട്‌സ് ലവേഴ്‌സ് ഫോറം പ്രവര്‍ത്തകന്‍, തുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി, തുറയുര്‍ ചരിച്ചില്‍ പള്ളി മഹല്ല് കമ്മിറ്റി അംഗം, ചിരക്കര ജുമുഅത്ത് പള്ളി ജനറല്‍ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. മദ്രസ്സാ അധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. ഗായകനും ഗാനരചയിതാവുമായിരുന്നു.