പതിനാറുകാരിയെ പീഡിപ്പിച്ചകേസ്; കോഴിക്കോട് മൂന്ന് യുവാക്കള്‍ പിടിയില്‍
ഫറോക്ക്: പ്രായപൂര്‍ത്തിയാകാത്ത പട്ടികജാതി പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ചാലിയം കൈതവളപ്പില്‍ മുഹമ്മദ് സഹദ് (18), നല്ലളം ചാലാട്ടി പി. മുഹമ്മദ് ഷാമില്‍ (21), ചാലിയം കടുക്ക ബസാര്‍ അരയന്‍ വളപ്പില്‍ എ.വി മുഹമ്മദ് ഫിറാദ്(22) എന്നിവരെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് ഫറോക്ക് ഭാഗത്തുവെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പതിനാറുകാരിയെ കാണാനില്ലെന്നു കാണിച്ച് വീട്ടുകാര്‍ നല്ലളം പോലീസില്‍ പരാതിനല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് കുട്ടിയെ കോഴിക്കോട് നിന്നും കണ്ടെത്തിയിരുന്നു. ചില്‍ഡ്രന്‍സ് ഹോമിലലേക്ക് മാറ്റിയ കുട്ടി കൗണ്‍സിലിങിനിടെയാണ് പീഡന വിവരം പറഞ്ഞത്.
അന്വേഷണത്തിന് ഫറോക്ക് എ.സി എ.എം സിദ്ദീഖ്, എസ്.ഐ പി മുരളി, എ.എസ്.ഐ വി അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.