ഒരു മാസത്തിനിടെ മൂന്ന് മോഷണശ്രമങ്ങൾ; കള്ളനെ കൊണ്ട് പൊറുതിമുട്ടി മുയിപ്പോത്തുകാർ, വീട്ടിൽ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)


Advertisement

മേപ്പയ്യൂർ: മുയിപ്പോത്ത് സ്വദേശിയുടെ വീട്ടില്‍ കള്ളന്‍ കയറി. ചാനിയം കടവ് മീത്തലെ വായാട്ട് ഷൈജുവിന്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ കളളന്‍ കയറിയത്. രണ്ടാമത്തെ തവണയാണ് ഇവിടെ കളളന്‍ കയറുന്നത്.

കഴിഞ്ഞ മാസവും ഇതേ വീട്ടിലും സമീപത്തെ വീട്ടിലും കളളന്‍ കയറി വീട്ടുപകരണങ്ങള്‍ അടക്കം നശിപ്പിച്ചിരുന്നു. ഈ രണ്ട് വീടുകളിലും ആളുകള്‍ ഇല്ലാതിരുന്ന സമയം നോക്കിയാണ് കളളന്‍ കയറിയത്. അന്ന് പോലീസില്‍ പരാതി നല്‍കി ഡോഗ് സ്‌ക്വാഡ് അടക്കം എത്തി പരിശോധന നടത്തിയെങ്കിലും തെളിവുകള്‍ ഒന്നും ലഭിച്ചിരുന്നില്ല.

Advertisement

കഴിഞ്ഞ ഒരാഴ്ച മുമ്പ് വീണ്ടും സമീപത്തെ വീട്ടില്‍ കള്ളന്‍ കയറി നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. പിന്നാലെയാണ് ഇന്നലെ പുലര്‍ച്ചെ ഷൈജുവിന്റെ വീട്ടില്‍ വീണ്ടും കള്ളന്‍ കയറിയത്. വീടിന് മുന്നിലെ വാതിലും ജനലും അടിച്ചു തകര്‍ക്കുകയും അടുക്കള വശത്തെ ഗില്‍സും കള്ളന്‍ തകര്‍ത്തിട്ടുണ്ട്. മോഷണ രീതി സമാനമായത് കൊണ്ട് രണ്ടു പ്രാവശ്യവും ഈ കള്ളന്‍ തന്നെയാണ് വീട്ടില്‍ കയറിയതെന്നാണ് വീട്ടുടമസ്ഥന്റെ നിഗമനം.

Advertisement

സംഭവുമായി ബന്ധപ്പെട്ട് മേപ്പയൂര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് വീട്ടുടമസ്ഥന്‍. സിസിടിവി ദൃശ്യങ്ങളടക്കം പോലീസില്‍ കൈമാറിയിട്ടുണ്ട്.

വീഡിയോ കാണാം:

Advertisement