Tag: Theft Attempt
കൊയിലാണ്ടിയില്‍ ബൈക്കിലെത്തി യുവതിയുടെ മാലപൊട്ടിക്കാന്‍ ശ്രമം; പ്രതിയുടെ ചിത്രം പുറത്തുവിട്ട് പൊലീസ്
കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പട്ടാപ്പകല്‍ യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമം. ബൈക്കിലെത്തിയാള്‍ മാല പൊട്ടിച്ച് ഓടാന്‍ ശ്രമിച്ചെങ്കിലും യുവതി ശക്താമായി പ്രതിരോധിക്കുകയായിരുന്നു. റെയില്‍വേ ഓവര്‍ബ്രിഡ്ജിന് അരികില്‍ മുത്താമ്പിയിലേക്ക് പോകുന്ന വഴിയിലെ ടോള്‍ ബൂത്തിന് സമീപത്തുള്ള റോഡിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് യുവതി കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് പ്രതിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
നാട്ടുകാരുടെ ഉറക്കം കെടുത്തി കള്ളന്മാരുടെ വിളയാട്ടം; പുളിയഞ്ചേരിയില്‍ വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമം
പുളിയഞ്ചേരി: പുളിയഞ്ചേരിയില്‍ വീടിന്റെ ടെറസിലേക്കുള്ള വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തതാന്‍ ശ്രമം നടന്നതായി പരാതി. പുളിയഞ്ചേരി പുതിയോട്ടില്‍ താഴെ മരക്കുളത്തില്‍ സുനിലിന്റെ വീട്ടിലാണ് ബുധനാഴ്ച്ച പുലര്‍ച്ചെയോടെ മോഷണ ശ്രമം നടന്നത്. മോഷ്ടാവ് വീടിന്റെ ടെറസിലേക്കുള്ള വാതില്‍ കുത്തിത്തുറന്ന് അകത്തുകടക്കാന്‍ ഉള്ള ശ്രമം നടത്തുന്നതിനിടെ വാതിലിന് പുറകുവശത്തായി വീട്ടുകാര്‍ വെച്ചിരുന്ന സ്റ്റീല്‍ പാത്രം നിലത്ത് വീഴുകയും ശബ്ധം
ചെങ്ങോട്ടുകാവില്‍ നിരവധി കടകളില്‍ കയറിയ കള്ളനെ കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പൊലീസ്; പിടിയിലായത് അന്തര്‍സംസ്ഥാന മോഷ്ടാവ്
കൊയിലാണ്ടി: മാസങ്ങള്‍ക്ക് മുമ്പ് ചെങ്ങോട്ടുകാവിലെ നിരവധി കടകളില്‍ കയറിയ കള്ളന്‍ ഒടുവില്‍ പിടിയിലായി. തിരുവനന്തപുരം ആര്യങ്കോട് സ്വദേശി മണികണ്ഠനെയാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജൂലൈയിലാണ് നിരവധി കടകളില്‍ ഓട് പൊളിച്ച് കയറി ഇയാള്‍ ചെങ്ങോട്ടുകാവിനെ പരിഭ്രാന്തിയിലാഴ്ത്തിയത്. കോഴിക്കോട് നിന്നാണ് ഇയാള്‍ പിടിയിലായത്. കസ്റ്റഡിയിലെടുത്ത മണികണ്ഠനെ തെളിവെടുപ്പിനായി ചെങ്ങോട്ടുകാവില്‍ എത്തിച്ചു. തലശ്ശേരി, എലത്തൂര്‍, കോഴിക്കോട് നഗരം,
ഒരു മാസത്തിനിടെ മൂന്ന് മോഷണശ്രമങ്ങൾ; കള്ളനെ കൊണ്ട് പൊറുതിമുട്ടി മുയിപ്പോത്തുകാർ, വീട്ടിൽ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യം പുറത്ത് (വീഡിയോ കാണാം)
മേപ്പയ്യൂർ: മുയിപ്പോത്ത് സ്വദേശിയുടെ വീട്ടില്‍ കള്ളന്‍ കയറി. ചാനിയം കടവ് മീത്തലെ വായാട്ട് ഷൈജുവിന്റെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ കളളന്‍ കയറിയത്. രണ്ടാമത്തെ തവണയാണ് ഇവിടെ കളളന്‍ കയറുന്നത്. കഴിഞ്ഞ മാസവും ഇതേ വീട്ടിലും സമീപത്തെ വീട്ടിലും കളളന്‍ കയറി വീട്ടുപകരണങ്ങള്‍ അടക്കം നശിപ്പിച്ചിരുന്നു. ഈ രണ്ട് വീടുകളിലും ആളുകള്‍ ഇല്ലാതിരുന്ന സമയം നോക്കിയാണ് കളളന്‍
തിക്കോടിയിലെ കടകളില്‍ മോഷണ ശ്രമം; സി.സി.ടി.വി ദൃശ്യങ്ങളില്‍ നാല് യുവാക്കള്‍ (വീഡിയോ കാണാം)
തിക്കോടി: തിക്കോടിയിലെ കടകളില്‍ മോഷണ ശ്രമം. തിങ്കളാഴ്ച രാത്രിയാണ് മോഷണ ശ്രമം ഉണ്ടായത്. നാല് പേരാണ് മോഷണ ശ്രമം നടത്തിയത്. ഇവര്‍ കടയുടെ ഷട്ടര്‍ തുറക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു. തിക്കോടിയിലെ ഫാന്‍സി കടയുടെ ഷട്ടര്‍ തുറക്കാന്‍ ശ്രമിക്കുന്നതാണ് സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞത്. ഷട്ടര്‍ തുറക്കാന്‍ സാധിക്കാതിരുന്നതോടെ ഇവര്‍ അടുത്തുള്ള പച്ചക്കറി