കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കലാകായിക മത്സര പരിപാടികളും ഗാനമേളയും, നാടിന് ഉണര്‍വ്വായി കൊയിലാണ്ടി ത്രീ സ്റ്റാര്‍ ഓണക്കൂട്ടം കലോത്സവം


Advertisement

കൊയിലാണ്ടി: നഗരസഭയിലെ നാലാം വാര്‍ഡിലെ ക്ലസ്റ്റര്‍ കൂട്ടായ്മയായ ത്രീ സ്റ്റാര്‍ ഓണക്കൂട്ടം കലോത്സവം നടത്തി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ നാടന്‍ കായിക മത്സരങ്ങളും കലാപരിപാടികളും നടന്നു.

Advertisement

സാംസ്‌കാരിക സമ്മേളനം വാര്‍ഡ് കൗണ്‍സിലര്‍ രമേശന്‍ വലിയാട്ടലിന്റെ അധ്യക്ഷതയില്‍ നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ സി.പ്രജില ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സമ്മേളനത്തില്‍ മോഹനന്‍ നടുവത്തൂര്‍ പ്രഭാഷണം നടത്തി.

Advertisement

കൗണ്‍സിലര്‍ ടി.പി.ശൈലജ, ബാവ കൊന്നേങ്കണ്ടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രദേശത്ത് ദീര്‍ഘകാലം ഉന്തുവണ്ടിയില്‍ മിഠായി വിറ്റു ജീവിക്കുന്ന കൃഷ്ണനെയും ശ്രീജിത്ത് കെ.വി.യെയും ആദരിച്ചു. ഓണാഘോഷ മത്സര വിജയികള്‍ക്കും സമ്മാനവിതരണം നടത്തി. തുടര്‍ന്ന് ഗാനമേളയും ഉണ്ടായിരുന്നു. ഫാത്തിമ റഹീസ് സ്വാഗതവും ശ്രീ ഒ.വി. പ്രബീഷും നന്ദിയും പറഞ്ഞു.

Advertisement

summary: Three Star Onakutam Kalotsavam in 4th Ward