കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; രണ്ട് കോഴിക്കോട്ടുകാർ ഉൾപ്പെടെ മൂന്ന് പേര്‍ കസ്റ്റംസ് പിടിയില്‍


കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കോഴിക്കോട്, കൊടുവള്ളി സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. ഇവരില്‍ നിന്നും വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1,34,00,000 രൂപയോളം വില വരുന്ന സ്വര്‍ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.

ദുബായില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്നിറങ്ങിയ കോഴിക്കോട് വാവാട് സ്വദേശിയില്‍ നിന്നും 45,40,000ത്തോളം രൂപ വില വരുന്ന 874.300 ഗ്രാം സ്വര്‍ണം പിടികൂടി.

കൊടുവള്ളി സ്വദേശിയില്‍ നിന്ന് 29,74,000ത്തോളം രൂപ വിലവരുന്ന 572.650 ഗ്രാം സ്വര്‍ണവും ജിദ്ദയില്‍ നിന്നും ബഹ്റൈന്‍ വഴി ഗള്‍ഫ് എയര്‍ വിമാനത്തില്‍ വന്നിറങ്ങിയ മലപ്പുറം വെള്ളയൂര്‍ സ്വദേശിയില്‍ നിന്ന് 58,20,000ത്തോളം രൂപ വില വരുന്ന 1132.400 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.

summary: three people, including koduvalli, kozhikode native have been arrested for the massive gold hunt at karipur international airport