ബുധനാഴ്ച രാവിലെ പോയത് സ്‌കൂളിലേയ്ക്ക്; നാദാപുരം, കല്ലാച്ചി, നരിപ്പറ്റ എന്നിവിടങ്ങളില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി
നാദാപുരം: കാണാതായ മൂന്ന് വിദ്യാര്‍ഥികളെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി. നാദാപുരം, കല്ലാച്ചി, നരിപ്പറ്റ എന്നിവിടങ്ങളില്‍ നിന്നും മൂന്ന് വിദ്യാര്‍ഥികളെയാണ് ഇക്കഴിഞ്ഞ ബുധനാഴ്ച്ച കാണാതായത്. 16, 17 വയസുള്ള
മേഖലയിലെ വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ രാവിലെ സ്‌കൂളിലേക്ക് പോയതായിരുന്നു.
വൈകുന്നേരം വീട്ടില്‍ തിരിച്ചെത്താതായതോടെ രക്ഷിതാക്കള്‍ നാദാപുരം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ഥികള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നതായി കണ്ടെത്തി. ഇതിനിടയില്‍ വിദ്യാര്‍ഥികള്‍ രക്ഷിതാക്കളുമായും ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
ഫോണ്‍ ലൊക്കേഷന്‍ വിവരം വെച്ച് വിദ്യാര്‍ഥികള്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നതായി സൈബര്‍ സെല്‍ മനസിലാക്കി. തുടര്‍ന്ന് നാദാപുരം പോലീസ് പാലക്കാട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് വിവരം കൈമാറുകയും വിദ്യാര്‍ഥികളെ കണ്ടെത്തുകയായിരുന്നു.
ബുധനാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടികൾ ട്രെയിൻ വഴി ബാംഗ്ളൂരിൽ എത്തി. അവിടെ കറങ്ങിയ ശേഷം ഇന്നലെ പാലക്കാട് റെയിൽ വേ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പോലീസ് സംശയാസ്പദമായി കണ്ട കുട്ടികളെ ചോദ്യം ചെയ്തു. നാദാപുരം മേഖലയിൽ നിന്ന് കാണാതായ കുട്ടികളാണ് മൂവരും എന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഇന്ന് പുലർച്ചെ ഇവരെ നാട്ടിലെത്തിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം ബന്ധുക്കളെ ഏൽപിക്കും.