മുത്താമ്പിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് പരിക്ക്


കൊയിലാണ്ടി: മുത്താമ്പിയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുത്താമ്പി ജംഗ്ഷനില്‍ രാത്രി 8 മണിയോടെയാണ് സംഭവം.

റോഡിന് സമീപം മീന്‍ വില്‍ക്കുന്ന കച്ചവടക്കാരനാണ് പരിക്കേറ്റത്. പടക്കം പൊട്ടിത്തെറിച്ച് മുഖത്തും ചെവിയ്ക്കും പരിക്കേറ്റ ഇബ്രാഹിമിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം  കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോയി.

ബി.ജെ.പി പ്രവര്‍ത്തകര്‍ റോഡിന് നടുവില്‍ വെച്ചാണ് പടക്കം പൊട്ടിച്ചതെന്ന് പരിക്കേറ്റ ഇബ്രാഹിമിന്റെ മകന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. തുടര്‍ന്ന് പ്രകടനം നിര്‍ത്തി വെച്ചു.  കൊയിലാണ്ടി പോലീസ് സംഭവസ്ഥലത്തെത്തി.