പിഎസ് ബിനീഷ് അനുസ്മരണവും ഉന്നതവിജയം നേടിയ കുട്ടികളെയും അനുമോദിച്ച് ഡിവൈഎഫ്‌ഐ അരിക്കുളം മേഖല കമ്മിറ്റി


അരിക്കുളം: പിഎസ് ബിനീഷ് അനുസ്മരണത്തിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ അരിക്കുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടിയും പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു, എല്‍ എസ്എസ് എന്നീ പരീക്ഷകളില്‍ മികച്ച വിജയം കാഴ്ചവെച്ച വിദ്യാര്‍ത്ഥികളെയാണ് അനനുമോദിച്ചത്.

ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറര്‍ ടി.കെ സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഡിവൈഎഫ്‌ഐ മേഖല പ്രസിഡണ്ട് ഫിറോസ് ഖാന്‍ അധ്യക്ഷനായ പരിപാടിയില്‍ എ.സി ബാലകൃഷ്ണന്‍, ദിനൂപ് സി, കെ,എന്‍.വി നജീഷ് കുമാര്‍, ദാമോധരന്‍ എന്നിവര്‍ സംസാരിച്ചു. മേഖലാ സെക്രട്ടറി നിതിന്‍ലാല്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ മേഖലാ ജോയിന്റ് സെക്രട്ടറി അഖില്‍ ടി.എം നന്ദി പറഞ്ഞു.