കാര്‍ നിയന്ത്രണം വിട്ട് വയലിലേക്ക്; വയനാട് കല്‍പ്പറ്റയില്‍ രണ്ട് സ്ത്രീകളടക്കം മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം


കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ കാര്‍ നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞുള്ള അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. പുഴമുടിക്ക് സമീപം നടന്ന അപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരണപ്പെട്ടിരുന്നു.

മലയാറ്റൂരില്‍ പോയി തിരിച്ചുവരികയായിരുന്ന ആറംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ അഡോണ്‍, ഡിയോണ, സാഞ്‌ജോ ജോസ്, ജിസ്‌ന, കാസര്‍കോട് വെള്ളരിക്കുണ്ട് സ്വദേശികളായ സ്‌നേഹ, സോന എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഞായറാഴ്ച വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്.

പുഴമുടിക്ക് സമീപം റോഡില്‍നിന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ കാര്‍ വയലിലെ പ്ലാവില്‍ ഇടിച്ചക്കുകയും ഇടിയുടെ ആഘാതത്തില്‍ മരം മുറിഞ്ഞു വീഴുകയും ചെയ്തു. ടാറ്റ തിയാഗോ കാറാണ് അപകടത്തില്‍പെട്ടത്.

ഗുരുതര പരിക്കേറ്റ രണ്ടുപേരെ മേപ്പാടി ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിക്കേറ്റ ഒരാള്‍ കല്‍പറ്റ ഫാത്തിമ ആശുപത്രിയില്‍ ചികിത്സയിലാണ്.

വീഡിയോ: