അരിക്കുളം കാളിയത്ത് മുക്കില്‍ പേവിഷബാധ ലക്ഷണങ്ങളോടെ മൂന്ന് പശുക്കള്‍ ചത്തു; ക്ഷീരകര്‍ഷകര്‍ക്ക് മെഡിക്കല്‍ ഓഫീസറുടെ ജാഗ്രതാ നിര്‍ദേശം


Advertisement

അരിക്കുളം: അരിക്കുളത്തെ ക്ഷീരകര്‍ഷകര്‍ക്ക് അരിക്കുളം വെറ്ററിനറി ആശുപത്രി മെഡിക്കല്‍ ഓഫീസറുടെ ജാഗ്രതാ നിര്‍ദേശം. വയലുകള്‍ പോലെയുള്ള തുറസായ പ്രദേശങ്ങളില്‍ പകല്‍ സമയങ്ങളില്‍ മേല്‍നോട്ടം ഇല്ലാതെ പശുക്കളെ കെട്ടിയിടുന്നത് കുറച്ചുകാലത്തേക്ക് ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

Advertisement

കാളിയത്ത് മുക്ക് ഭാഗത്തായി പേവിഷബാധ ലക്ഷണങ്ങളോടെ മൂന്ന് പശുക്കള്‍ ചത്ത സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ വളര്‍ത്തുനായകള്‍ക്കും നിര്‍ബന്ധമായും പ്രതിരോധ കുത്തിവയ്പ്പ് എടുക്കണമെന്നും പേവിഷബാധ സമാന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും പെട്ടെന്ന് വെറ്ററിനറി ഡിസ്‌പെന്‍സറിയുമായി ബന്ധപ്പെടണമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Advertisement
Advertisement