വൈകീട്ട് കൊയിലാണ്ടി വഴി വടകരയ്ക്കും കോഴിക്കോടും പോകുന്നവര്‍ അറിയാന്‍: നേരത്തെ പോയില്ലെങ്കില്‍ വലിയ ബ്ലോക്കില്‍ പെടാന്‍ സാധ്യത, പരിപാടി നന്തി മുതല്‍ കൊയിലാണ്ടി വരെ


കൊയിലാണ്ടി: മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ച് ഇന്ന് നടക്കുന്ന സാഹചര്യത്തില്‍ കൊയിലാണ്ടിയില്‍ ഇന്ന് വൈകുന്നേരം ഗതാഗതക്കുരുക്കിന് സാധ്യത. വൈകുന്നേരം മൂന്നുമണിക്കാണ് യൂത്ത് മാര്‍ച്ച് ആരംഭിക്കുന്നത്. നന്തിയില്‍ തുടങ്ങുന്ന മാര്‍ച്ച് കൊയിലാണ്ടിയില്‍ സമാപിക്കും.

1000 പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. വൈകുന്നേരങ്ങളില്‍ പൊതുവില്‍ കൊയിലാണ്ടിയില്‍ ചെറിയ തോതിലുള്ള ഗതാഗത തടസങ്ങളുണ്ടാകാറുണ്ട്. മാര്‍ച്ച് നടക്കുന്ന സാഹചര്യത്തിലാണ് ഇത് രൂക്ഷമാകാന്‍ സാധ്യതയുണ്ട്.

യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ക്യാമ്പയിനിന്റെ ജില്ലാതല സമാപനമാണ് യൂത്ത് മാര്‍ച്ച്. ജനുവരി 21ന് കോഴിക്കോട് നടക്കുന്ന മഹാറാലിയോടെ ക്യാമ്പയിന്‍ സമാപിക്കും. യൂത്ത് മാര്‍ച്ചിന് മുന്നോടിയായി ശാഖാ-വാര്‍ഡ് സംഗമങ്ങള്‍, പഞ്ചായത്ത് പ്രതിനിധി സംഗമങ്ങള്‍, നിയോജകമണ്ഡലം യുവോത്സവം, വിദ്വേഷത്തിനെതിരെ മുഹബ്ബത്ത് കീ ബസാര്‍ തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നിയോജക മണ്ഡലത്തിലെ നാല് പഞ്ചായത്തിലും ണ്ട്. മുനിസിപ്പാലിറ്റിയിലും ഇതിനോടകം സംഘടിപ്പിച്ചിട്ടുണ്ട്.

നന്തിയില്‍ തുടങ്ങുന്ന മാര്‍ച്ച് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഏഴ് മണിക്ക് കൊയിലാണ്ടിയില്‍ നടക്കുന്ന സമാപന സമ്മേളനം പി.കെ.കെ.ബാവ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എംഷാജി സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ അഡ്വ.കെ.എന്‍.എ.ഖാദര്‍, മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് എം.എ.റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.ടി.ഇസ്മയില്‍ അഡ്വ. പി.കുല്‍സു തുടങ്ങിയവര്‍ സംബന്ധിക്കും.