ഇനി പാലം പണി പൂര്‍ത്തിയാകാനായുള്ള കാത്തിരിപ്പ്; തോരായിക്കടവ് പാലം പ്രവൃത്തിയ്ക്ക് തുടക്കമിട്ട് പൊതുമരാമത്ത് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ്


കൊയിലാണ്ടി: കൊയിലാണ്ടി, ബാലുശ്ശേരി മണ്ഡലങ്ങള ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലത്തിന്റെ പ്രവൃത്തി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കിഫ്ബി ധന സഹായത്തോടെ 23 കോടി 82 ലക്ഷം രൂപ ചിലവഴിച്ചാണ് പാലം നിര്‍മ്മിക്കുന്നത്.

അകലാപ്പുഴയ്ക്ക് കുറുകേ നിര്‍മ്മിക്കുന്ന പാലം പ്രദേശവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. ചടങ്ങില്‍ കാനത്തില്‍ ജമീല എം.എല്‍.എ അധ്യക്ഷയായി. ബാലുശ്ശേരി നിയോജക മണ്ഡലം എം.എല്‍.എ കെ.എം.സച്ചിന്‍ദേവ് വിശിഷ്ടാതിഥി ആയിരുന്നു. അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.ആര്‍.എഫ്.ബി ബൈജു.പി.ബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, ചേമഞ്ചേരി, അത്തോളി പഞ്ചായത്ത് പ്രസിഡണ്ടുമാരായ സതി കിഴക്കയില്‍, ബിന്ദു രാജന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ഷീല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മഠത്തില്‍, ബിന്ദു സോമന്‍, അത്തോളി ഗ്രാമപഞ്ചായത്തംഗം ശകുന്തള, ചന്ദ്രന്‍ പൊയിലില്‍, സത്യനാഥന്‍ മാടഞ്ചേരി, ബാബു കുളൂര്‍, സന്ദീപ് നാലുപുരക്കല്‍.എം.പി, മൊയ്തീന്‍കോയ എന്‍.ഉണ്ണി, അജിത്ത്കുമാര്‍, അജീഷ് പൂക്കാട് ജലീല്‍ പാടത്തില്‍, അവിണേരി ശങ്കരന്‍, സജീവ്കുമാര്‍ പൂക്കാട് അഫ്‌സല്‍ പൂക്കാട്, സംഘാടക സമിതി ചെയര്‍മാന്‍ എം.പി അശോകന്‍, കണ്‍വീനര്‍ കെ.ജി.കുറുപ്പ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.

എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ കെ.ആര്‍.എഫ്.ബി അബ്ദുള്‍ അസിസ് കെ.സ്വാഗതവും, ഹൃദ്യ അസിസ്റ്റന്റ് എഞ്ചിനിയര്‍ കെ.ആര്‍.എഫ്.ബി നന്ദി പ്രകടനവും നടത്തി.