മലയാളിയ്ക്ക് മദ്യം മടുത്തോ? റെക്കോർഡ് ഭേദിച്ചില്ല; ഓണക്കാലത്തെ മദ്യവില്‍പനയില്‍ ഇടിവ്


തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള മദ്യ വിൽപ്പനയിൽ കുറവ്. ഉത്രാടം വരെയുള്ള ഒമ്പത് ദിവസം ഇത്തവണ വിറ്റത് 701 കോടിയുടെ മദ്യമാണ്. മുൻ വർഷത്തേക്കാൾ 14 കോടി രൂപയോളമാണ്‌ ഇത്തവണ കുറഞ്ഞത്‌. കഴിഞ്ഞ ഓണത്തിന് 715 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഉത്രാട ദിനത്തിൽ മാത്രം കഴിഞ്ഞ വർഷം 120 കോടിയുടെ വിൽപ്പന നടന്നിരുന്നു.

ഓരോ തവണയും ഉത്സവ സീസണുകളിൽ മദ്യവിൽപ്പന റെക്കോഡുകള്‍ കടക്കുന്നതായിരുന്നു പതിവ്. എന്നാൽ ഈ ഓണക്കാലത്ത് മദ്യ വിൽപ്പന കുറഞ്ഞിരിക്കുകയാണ്. വരുന്ന രണ്ടു ദിവസത്തെ വില്‍പ്പന കൂടി കണക്കാക്കിയാണ് ഓണത്തിലെ മൊത്ത വില്‍പ്പന ബെവ്‌കോ കണക്കാക്കുന്നത്.

Description:This time the record was not broken; Decline in liquor sales during Onam