നൂറുമേനിയുടെ തിളക്കത്തില്‍ ഇത്തവണയും കൊയിലാണ്ടി ജി.വി.എച്ച്.എസ്; 109 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്
കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്എസില്‍ ഇത്തവണയും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറുമേനി വിജയം. 540 കുട്ടികള്‍ പരീക്ഷ എഴുതിയതി മുഴുവന്‍ പേരും വിജയിച്ചു. 109 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കി.
കഴിഞ്ഞ തവണയും 100 ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു. 510 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ മുഴുവന്‍ പേരും വിജയിക്കുകയും 85 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടുകയും ചെയ്തിരുന്നു.
ഇത്തവണയും വിജയം ആവര്‍ത്തിക്കാനായതിന്റെ സന്തോഷത്തിലാണ് സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളും. നൂറ് ശതമാനം വിജയം നേടിയ സ്‌കൂളിനെയും, അദ്ധ്യാപകരെയും, വിദ്യാര്‍ത്ഥികളെയും, പി.ടി.എ ഭാരവാഹികളെയും എം.എല്‍.എ. കാനത്തില്‍ ജമീല, നഗരസഭാ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട്, നഗരസഭാ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി തുടങ്ങിയവര്‍ അഭിനന്ദിച്ചു. എസ്.എസ്.എല്‍.സി.വിജയത്തിനായി ‘അഹോരാത്രം പ്രവര്‍ത്തിച്ച സ്വര്‍ണ്ണ ടീച്ചറെയും, സുരേഷ് മാസ്റ്ററെയും പ്രത്യേകം അഭിനന്ദിച്ചു. പി.ടി.എ പ്രസിഡണ്ട്.വി.സുചീന്ദ്രന്‍ പ്രത്യേകം അഭിനന്ദിച്ചു.
ഈ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ സംസ്ഥാനത്ത് 99.69% ആണ് വിജയം. വിജയശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരിയ കുറവുണ്ട്. കഴിഞ്ഞവര്‍ഷം 99.7 ശതമാനം ആയിരുന്നു വിജയം.
71831 വിദ്യാര്‍ത്ഥികളാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധനവുണ്ട്. 68604 പേരാണ് കഴിഞ്ഞ വര്‍ഷം എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയത്.
ഏറ്റവും കൂടുതല്‍ വിജയ ശതമാനം കോട്ടയം ജില്ലയിലാണ്, 99.92%. ഏറ്റവും കുറവ് വിജയ ശതമാനം തിരുവനന്തപുരം ജില്ലയിലാണ് 99.08%. 2474 സ്‌കൂളുകളാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉപരി പഠനത്തിന് യോഗ്യരാക്കിയത്. കഴിഞ്ഞ വര്‍ഷം ഇത് 2581 ആയിരുന്നു.