അണേല വലിയമുറ്റം കളരി ഭഗവതി ക്ഷേത്രത്തിലെ തിരുവാതിരക്കളിയും ഗണപതി സ്തുതിയും ഭക്തിസാന്ദ്രമായി


കൊയിലാണ്ടി: അണേല വലിയമുറ്റം കളരി ഭഗവതി ക്ഷേത്രത്തിലെ തിരുവാതിരക്കളിയും കുരുന്നുകളുടെ ഗണപതി സ്തുതിയും ഭക്തിസാന്ദ്രമായി. ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ചാണ് ധനു മാസത്തിലെ തിരുവാതിര നാളിൽ ചടങ്ങുകൾ നടന്നത്.

പരമശിവന്റെ പിറന്നാൾ ദിനമാണ് തിരുവാതിര എന്നാണ് വിശ്വാസം. സ്ത്രീകളുടെ ഉത്സവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ധനുമാസത്തിലെ തിരുവാതിരദിനത്തിൽ ക്ഷേത്ര മുറ്റത്തു തിരുവാതിരക്കളി നടത്തിയത് അതീവ ശ്രേഷ്ഠം ആണെന്ന് ഭാരവാഹികൾ പറഞ്ഞു.