Tag: Anela

Total 3 Posts

അണേലയില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം; റേഷന്‍ കടയ്ക്ക് സമീപമുള്ള പടന്നയില്‍ ട്രാന്‍സ്‌ഫോര്‍മറിലെ ഫീസുകള്‍ ഊരി വലിച്ചെറിഞ്ഞു, ബൈക്ക് നശിപ്പിച്ചു

കൊയിലാണ്ടി: അണേലയില്‍ അഴിഞ്ഞാടി സാമൂഹ്യവിരുദ്ധര്‍. റേഷന്‍ കടയ്ക്ക് സമീപമുള്ള പടന്നയില്‍ ട്രാന്‍സ്‌ഫോര്‍മറിലെ ഫീസുകള്‍ ഊരി വലിച്ചെറിഞ്ഞും സമീപത്തെ വീട്ടിലെ ബൈക്ക് നശിപ്പിച്ചുമാണ് പ്രദേശത്ത് സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടിയത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ട്രാന്‍സ്‌ഫോര്‍മറിലെ ഒമ്പത് ഫീസുകളാണ് ഇവര്‍ ഊരിയെടുത്ത് അടുത്തുള്ള പറമ്പുകളിലേക്ക് വലിച്ചെറിഞ്ഞത്. ഇതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണ്ണമായി നിലച്ചു. വൈദ്യുതി ഇല്ലാതായതോടെ

അണേല വലിയമുറ്റം കളരി ഭഗവതി ക്ഷേത്രത്തിലെ തിരുവാതിരക്കളിയും ഗണപതി സ്തുതിയും ഭക്തിസാന്ദ്രമായി

കൊയിലാണ്ടി: അണേല വലിയമുറ്റം കളരി ഭഗവതി ക്ഷേത്രത്തിലെ തിരുവാതിരക്കളിയും കുരുന്നുകളുടെ ഗണപതി സ്തുതിയും ഭക്തിസാന്ദ്രമായി. ക്ഷേത്ര മഹോത്സവത്തോട് അനുബന്ധിച്ചാണ് ധനു മാസത്തിലെ തിരുവാതിര നാളിൽ ചടങ്ങുകൾ നടന്നത്. പരമശിവന്റെ പിറന്നാൾ ദിനമാണ് തിരുവാതിര എന്നാണ് വിശ്വാസം. സ്ത്രീകളുടെ ഉത്സവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ധനുമാസത്തിലെ തിരുവാതിരദിനത്തിൽ ക്ഷേത്ര മുറ്റത്തു തിരുവാതിരക്കളി നടത്തിയത് അതീവ ശ്രേഷ്ഠം ആണെന്ന് ഭാരവാഹികൾ പറഞ്ഞു.

വയസ്സ് 78, ഇപ്പോഴും വയലില്‍ എത്തിയില്ലെങ്കില്‍ നെഞ്ചില്‍ പിടച്ചിലാണ്; കര്‍ഷക ദിനത്തില്‍ അറിയാം അണേലയിലെ മാധവിയമ്മയുടെ വിശേഷങ്ങള്‍

കൊയിലാണ്ടി: കൃഷിയും പാടവും ഒക്കെ അന്യംനിന്നുകൊണ്ടിരിക്കുന്ന ഈ പുതുതലമുറക്ക് പാടത്തെ പാഠങ്ങള്‍ അറിയാന്‍ അണേലയില്‍ കേളമ്പത്ത് മാധവിയമ്മ ഉണ്ട്. വയലില്‍ പോവാതെയുള്ള ഒരു ദിവസം പോലും മാധവി അമ്മക്ക് ചിന്തിക്കാന്‍ കഴിയില്ല. ‘ഒരു പണിയും എടുത്തില്ലെങ്കിലാ രോഗം വരുക’ എന്നാണ് മാധവിയമ്മയുടെ വാദം. ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ഭര്‍ത്താവ് ഇല്ലാതായ മാധവിയമ്മ മക്കളെ നേക്കാനായാണ് വയലില്‍ പണിക്ക്