തിരുവണ്ണൂര്‍ ഗവ. യു.പി.സ്കൂള്‍ അധ്യാപകന് എന്‍.എം. മണിപ്രസാദ് അന്തരിച്ചു
അരിക്കുളം: തിരുവണ്ണൂര്‍ ഗവ. യു.പി സ്കൂള്‍ അധ്യാപകന് എന്‍.എം.മണി പ്രസാദ് അന്തരിച്ചു. അന്‍പത്തിയൊന്ന് വയസായിരുന്നു.
പരേതരായ നമ്പൂരിയോത്ത് മീത്തല്‍ കുഞ്ഞികൃഷ്ണന് നായരുടെയും നാരായണി അമ്മയുടെയും മകനാണ്.
ഭാര്യ: രമ്യ (പ്രീ പ്രൈമറി അധ്യാപിക ) മകള്‍: ഹൃദ്യ ആര്.പ്രസാദ് (സൂര്യ).
സഹോദരങ്ങള്‍: സി.രാധ (റിട്ട സി ഡി പി ഒ, മുന്‍ പ്രസിഡന്റ്, അരിക്കുളം ഗ്രാമ പഞ്ചായത്ത്, സി.പി.എം അരിക്കുളം ലോക്കല്‍ കമ്മിറ്റി അംഗം), വത്സല (നേഴ്സ് ), സി.രവീന്ദ്രന് (റിട്ട:സൂപ്രണ്ട്, സഹകരണ വകുപ്പ്, സി പി എം അരിക്കുളം നോര്‍ത്ത് ബ്രാഞ്ച് മെമ്പര്‍), സി.ശശീന്ദ്രന് (വിമുക്ത ഭടന്), വസന്ത എന്‍.എം (റിട്ട :സബ് ഇന്‍സ്പെക്ടര്‍ ) സുരേഷ് ബാബു എന്‍.എം (ഓസ്ട്രേലിയ), പരേതരായ അനിത, മുരളി.