‘ഉട്ട്യോപ്യന്‍ സര്‍ക്കസിലൂടെ’ വികസന കാഴ്ചപ്പാട് പങ്കുവെച്ചു; ഇംഗ്ലീഷ് സ്‌കിറ്റില്‍ ഒന്നാം സ്ഥാനം നേടി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍
പേരാമ്പ്ര: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇംഗ്ലീഷ് സ്‌കിറ്റില്‍ ഒന്നാം സ്ഥാനം നേടി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. ‘ഉട്ട്യോപ്യന്‍ സര്‍ക്കസ്’ എന്ന സ്‌കിറ്റാണ് തിരുവങ്ങൂര്‍ സ്‌കൂള്‍ ടീം അവതരിപ്പിച്ചത്.
ഗ്യാന്‍ജിത്ത് ജി.ദാസ്, മീനാക്ഷി അനില്‍, സ്‌നിഗ്ധ സുരേന്ദ്രന്‍, ഹാദിയ ബഷീര്‍, സൈനബ ഷെസ ജിഫ്രി, മിത്രാവിന്ദ, അവനിന്ദ കെ.എസ്, ദേവിക ബി എന്നിവരടങ്ങിയ ടീമായിരുന്നു ഉട്ട്യോപ്യന്‍ സര്‍ക്കസിന്റെ ജീവന്‍. രാജാവിന്റെ വേഷം അവതരിപ്പിച്ച മീനാക്ഷി അനില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
കലയും സംസ്‌കാരവും ഭാഷകളും സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് നടപ്പാക്കേണ്ടത് എന്നു പറഞ്ഞുവെക്കുകയാണ് ഉട്ട്യോപ്യന്‍ സര്‍ക്കസ്. നല്ല നാളുകള്‍ക്കുവേണ്ടി നമ്മുടെ സംസ്‌കാരം മുറുകെപ്പിടിക്കുകയെന്ന സന്ദേശമാണ് ഉട്ട്യോപ്യന്‍ സര്‍ക്കസ് പങ്കുവെച്ചത്. കണ്ണൂർ സ്വദേശി ഫഹീമാണ് കുട്ടികളെ പരിശീലിപ്പിച്ചത്.