കുട്ടികളും കുടുംബവുമായി അവര്‍ ഒത്തുകൂടി; വിഷുക്കണി കുടുംബ സംഗമവുമായി 1970ലെ തിരുവങ്ങൂര്‍ ഹൈസ്‌കൂള്‍ എസ്.എസ്.എല്‍.സി ബാച്ച്


Advertisement

തിരുവങ്ങൂര്‍: തിരുവങ്ങൂര്‍ ഹൈസ്‌ക്കൂള്‍ എസ്.എസ്.എല്‍.സി ബാച്ച് 1970 വിഷുക്കണി കുടുംബ സംഗമം പൊയില്‍ക്കാവ് നടനം ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും തിരുവങ്ങൂര്‍ സ്‌ക്കൂള്‍ മുന്‍ റിട്ട ഡെപ്ലൂട്ടി എച്ച്.എം ആയ കെ.രാജന്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു.

Advertisement

വി.വേണുഗോപാലന്‍ അധ്യക്ഷനായി. ബാലകൃഷ്ണന്‍ പൊറോളി, എം.കെ.ഗോപാലന്‍, പി.പി.അബ്ദുള്ള എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സഹപാഠികളുടെ ഓര്‍മ്മ പുതുക്കല്‍, കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ ഏറെ ആകര്‍ഷകമായി. കോഡിനേറ്റര്‍ വി.രാമപ്രസാദ് സ്വാഗവും, പി.കെ.രവീന്ദ്രന്‍ നന്ദിയും പ്രകടിപ്പിച്ചു.

Advertisement
Advertisement