മൂന്നാം മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ; കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് മധുര പലഹാരം വിതരണം ചെയ്ത് ആഹ്ലാദപ്രകടനം
കൊയിലാണ്ടി: മൂന്നാം മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാഗമായും കേരളത്തിലെ എന്‍.ഡി.എ അക്കൗണ്ട് തുറന്നതിലും ആഹ്ലാദം പ്രകടിപ്പിച്ച് കൊണ്ട് ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ബസ്സ് സ്റ്റാന്റ് പരിസരത്ത് മധുര പലഹാര വിതരണം നടത്തി ആഹ്ലാദം പങ്കുവെച്ചു.
സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പര്‍ വായനാരി വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ല ട്രഷറര്‍ വി കെ ജയന്‍, മണ്ഡലം പ്രസിഡണ്ട് എസ്. ആര്‍ ജയ്കിഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.വി.സുരേഷ്, അഡ്വ എ.വി.നിധിന്‍, മണ്ഡലം സെക്രട്ടറിയും കൗണ്‍സിലറുമായ കെ.കെ.വൈശാഖ്, ഒ.മാധവന്‍, ടി.പി.പ്രീജിത്ത്, സി.നിഷ, രവി വല്ലത്ത്, കെ.പി.എല്‍ മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.
മണ്ഡലത്തിന്റെ വിവിധ ഭാഗമങ്ങളില്‍ സത്യപ്രതിജ്ഞയോട് അനുബന്ധിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍ പ്രകടനങ്ങളും ബൈക്ക് റാലികളും ഉള്‍പ്പെടെ വിപുലമായ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.