തിക്കോടി, മൂടാടി, മേപ്പയ്യൂർ ഭാഗങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും


തിക്കോടി: തിക്കോടി, മേപ്പയ്യൂർ ഭാഗങ്ങളുൾപ്പെടെ നാളെ വിവിധ സെക്ഷനുകളിൽ വൈദ്യുതി മുടങ്ങും. മേപ്പയൂർ സബ് സ്റ്റേഷനിൽ പുതിയ ഇലവൻ കെ.വി ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനോടനുബന്ധിച്ചാണ് വൈദ്യുതി മുടങ്ങുന്നത്

രാവിലെ എട്ടു മണി മുതൽ വൈകിട്ട് ആറ് മണി വരെ തിക്കോടി, മേപ്പയ്യൂർ, മേലടി ഭാഗങ്ങളിൽ പൂർണമായും വൈദ്യുതി മുടങ്ങും. അരിക്കുളം സെക്ഷനിൽ കീഴരിയൂർ, നടുവത്തൂർ, നെല്ലിയാടി, മന്നാടി, കുറുമയിൽ താഴ, കന്യാട്ട്, മഠത്തിൽ താഴ, നവീന, രാജീവ് കോളനി, പുല്ലാളിത്താഴ എന്നിവടങ്ങളിലും എട്ടുമണി മുതൽ ആറ് മണി വരെ വൈദ്യുതി ഉണ്ടായിരിക്കുന്നതല്ല.

മൂടാടി സെക്ഷൻ പരധിയിൽ കൊടക്കാട്ടുമുടി, നെല്ല്യാടി കടവ്, മണമുക്ക്, ഇല്ലത്ത് താഴ പുളിയഞ്ചേരി, ഹെൽത്ത് സെന്റർ, കന്നികുളം, വലിയഞ്ഞാറ്റിൽ, മുണ്ട്യാടി, വിവൽ കലാസമിതി, വി വൺ, കൊയിലോത്തുംപടി, മുചുകുന്ന്, സിസ്പൊ, നടക്കൽ, പാടക്കാട്, ഹിൽബസാർ, മരക്കുളം എന്നിവിടങ്ങളിൽ എട്ടുമണി മുതൽ ആറ് മണി വരെ വൈദ്യുതി മുടങ്ങും.

കോവൂർ സെക്ഷൻ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിസരം, വേണാട് ബിൽഡിങ്ങ്, കള്ളിച്ചുവട് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 4 വരെയും പൊറ്റമ്മൽ സെക്ഷനിൽ അരയത്ത്പാലം, പുതിയറ തുടങ്ങിയ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ 5 വരെയും കറന്റ് ഉണ്ടാവുന്നതല്ല.

രാവിലെ 7.30 മുതൽ 4 വരെ മുക്കം സെക്ഷനിലെ പുൽപറമ്പ്, പറമ്പാട്ടുമ്പൽ, ചേനമങ്ങല്ലൂർ എന്നിവിടങ്ങളിലും 8 മുതൽ 2 വരെ കുന്ദമംഗലം ഭാഗത്ത് മുക്കം റോഡ്, സെയ്ന ടവർ, സിന്ധു തിയ്യേറ്റർ പരിസരം, ടെലിഫോൺ എക്സ്ചേഞ്ച് പരിസരം, എ ആർ പ്ലാസ എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.