തിക്കോടി പഞ്ചായത്ത് ബസാറില്‍ പീടികമാക്കാന്റവിട കുഞ്ഞിപ്പാത്തു അന്തരിച്ചു


തിക്കോടി: തിക്കോടി പഞ്ചായത്ത് ബസാറില്‍ രജ്‌ന വീട്ടില്‍ താമസിക്കുന്ന പീടികമാക്കാന്റവിട കുഞ്ഞിപ്പാത്തു അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. തുറശ്ശേരിക്കടവിലെ തിരുവങ്ങോത്തുള്ള മകന്റെ വീട്ടിലായിരുന്നു അന്ത്യം.

ഭര്‍ത്താവ്: പരേതനായ വി.പി.കുഞ്ഞമ്മദ്. മക്കള്‍: ഫൈസല്‍, മുജീബ്, റജ്‌ന. ജാമാതാക്കള്‍: കാദര്‍കുട്ടി (പൂക്കാട്), ജസീറ (കാപ്പാട്), നസിയ (പയ്യോളി അങ്ങാടി).

സഹോദരങ്ങള്‍: പി.എം.കുഞ്ഞമ്മദ്, പി.എം.ബാബു, പി.എം.മൊയ്തു, പരേതയായ മറിയക്കുട്ടി. ഖബറടക്കം ഇന്ന് ഉച്ചയോടെ കുന്നത്തുകര ജുമാ മസ്ജിദ് ഖബറിടത്തില്‍ നടക്കും.