പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു; പോക്‌സോ കേസില്‍ മൂടാടി സ്വദേശിയായ കളരി ഗുരുക്കള്‍ അറസ്റ്റില്‍


Advertisement

എലത്തൂര്‍: മൂടാടി സ്വദേശിയായ കളരി ഗുരുക്കള്‍ പോക്‌സോ കേസില്‍ അറസ്റ്റിലായി. ഹിൽബസാർ ശിവപുരി വീട്ടില്‍ ധനമഹേഷ് (35) ആണ് എലത്തൂര്‍ പൊലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Advertisement

കക്കോടി കോട്ടൂപാടം ഉണ്ണിമുക്കിലാണ് ധനമഹേഷിന്റെ കളരി പരിശീലന കേന്ദ്രം. എലത്തൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എ.സായൂജ് കുമാറും പ്രിന്‍സിപ്പല്‍ എസ്.ഐ ആര്‍.അരുണും ചേര്‍ന്നാണ് ധനമഹേഷിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisement
Advertisement