ദേശീയപാതയില്‍ പണിനടക്കുന്ന കല്‍വര്‍ട്ടിന് താഴെക്കൂടി വെള്ളം കുത്തിയൊഴുകി; തിക്കോടിയിലെ ജനകീയ ഹോട്ടലിന്റെ അടുക്കളയും മതിലും തകര്‍ന്നു- വീഡിയോ കാണാം


Advertisement

തിക്കോടി:
ദേശീയപാതയില്‍ തിക്കോടിയില്‍ കല്‍വര്‍ട്ടിന് താഴെക്കൂടി വെള്ളം കുത്തിയൊഴുകിയെത്തിയതുകാരണം തിക്കോടിയിലെ ജനകീയ ഹോട്ടലിന്റെ മതിലും അടുക്കള ഭാഗവും തകര്‍ന്നു. പണി പുരോഗമിച്ചുകൊണ്ടിരിക്കുന്ന കല്‍വര്‍ട്ടിനടിയിലൂടെ വെള്ളം നില്‍ക്കുകയും ഇതുകാരണം ജനകീയ ഹോട്ടലിന്റെ പിന്‍ഭാഗത്തെ മതില്‍ ഇടിയുകയുമായിരുന്നു. തുടര്‍ന്ന് ഹോട്ടലിനകത്തേക്കും വെള്ളം കടന്നു.
Advertisement

ജനകീയ ഹോട്ടല്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണിപ്പോള്‍. അഞ്ചോളം സ്ത്രീകളാണ് ഈ ഹോട്ടലില്‍ ജോലി ചെയ്യുന്നത്. ഇവരുടെ വരുമാനമാര്‍ഗമാണ് ഇല്ലാതായിരിക്കുന്നത്. മഴയും വെള്ളക്കെട്ടും തുടരുന്നതിനാല്‍ നിലവില്‍ താല്‍ക്കാലിക പരിഹാരമുണ്ടാക്കി ഹോട്ടല്‍ തുറയ്ക്കാന്‍ കഴിയാത്ത സ്ഥിതിയുമാണ്.

Advertisement
Advertisement