ചെങ്ങോട്ടുകാവില്‍ നിരവധി കടകളില്‍ കയറിയ കള്ളനെ കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പൊലീസ്; പിടിയിലായത് അന്തര്‍സംസ്ഥാന മോഷ്ടാവ്
കൊയിലാണ്ടി: മാസങ്ങള്‍ക്ക് മുമ്പ് ചെങ്ങോട്ടുകാവിലെ നിരവധി കടകളില്‍ കയറിയ കള്ളന്‍ ഒടുവില്‍ പിടിയിലായി. തിരുവനന്തപുരം ആര്യങ്കോട് സ്വദേശി മണികണ്ഠനെയാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജൂലൈയിലാണ് നിരവധി കടകളില്‍ ഓട് പൊളിച്ച് കയറി ഇയാള്‍ ചെങ്ങോട്ടുകാവിനെ പരിഭ്രാന്തിയിലാഴ്ത്തിയത്.
കോഴിക്കോട് നിന്നാണ് ഇയാള്‍ പിടിയിലായത്. കസ്റ്റഡിയിലെടുത്ത മണികണ്ഠനെ തെളിവെടുപ്പിനായി ചെങ്ങോട്ടുകാവില്‍ എത്തിച്ചു.
തലശ്ശേരി, എലത്തൂര്‍, കോഴിക്കോട് നഗരം, പന്നിയങ്കര, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം എന്നിങ്ങനെ സംസ്ഥാനത്തെ ഒട്ടേറെ സ്ഥലങ്ങളിലും കേരളത്തിന് പുറത്തും നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
കൊയിലാണ്ടി എസ്.ഐ രാജീവന്‍, സീനിയര്‍ സി.പി.ഒ ബിജു വാണിയങ്കുളം, സി.പി.ഒ വിവേക്, സി.പി.ഒ ജലീഷ് എന്നിവര്‍ ഉള്‍പ്പെട്ട പൊലീസ് സംഘമാണ് അന്തര്‍സംസ്ഥാന മോഷ്ടാവായ മണികണ്ഠനെ പിടികൂടിയത്.