പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ നിങ്ങളുടെ വീടൊരുങ്ങിയോ? മാര്‍ഗനിര്‍ദേശങ്ങളുമായി കൊയിലാണ്ടി നഗരസഭ- സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ ഇവയാണ്
കൊയിലാണ്ടി: മഴക്കാലത്ത് പകര്‍ച്ച വ്യാധികള്‍ പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി കൊയിലാണ്ടി നഗരസഭ. കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിയാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
നിര്‍ദേശങ്ങള്‍:
1. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.
2. വീടിനകത്തെ ഫ്രിഡ്ജിന്റെ അടിയിലെ ട്രേയില്‍ വെള്ളമില്ലെന്ന് ഉറപ്പു വരുത്തുക.
3. ഉപയോഗിക്കാതെ കിടക്കുന്ന ക്ലോസെറ്റുകള്‍ ആഴ്ചയില്‍ ഒരിക്കല്‍ ഫ്‌ലഷ് ചെയ്യുക
4. മണി പ്ലാന്റ് പോലെയുള്ള ചെടികള്‍ കുപ്പിയില്‍ വളര്‍ത്തുമ്പോള്‍ ആഴ്ചയില്‍ ഒരിക്കല്‍ വെള്ളം മാറ്റുക.
5. വീടിന് പുറത്ത് അലക്ഷ്യമായി വലിചെറിഞ്ഞ എല്ലാ പാത്രങ്ങളും കുപ്പികളും കുട്ടികളുടെ കളിപ്പാട്ട ങ്ങളും മഴ നനയാതെ എടുത്തു വെക്കുക.
6. മുട്ടത്തോട് , കടുക്കത്തോട് എന്നിവ പൊടിച്ച് മണ്ണിലിടുക
7. വീടിന്റെ ടെറസിനു മുകളില്‍ വെള്ളം കെട്ടികിടക്കുന്നില്ലെന്നു ഉറപ്പ് വരുത്തുക
8. ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് മൂടിവെക്കുബോള്‍ ഷീറ്റില്‍ വെള്ളം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക
9. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ഉപയോഗിക്കുക.
10. ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് കിണര്‍ ക്ലോറിനേറ്റ് ചെയ്യുക.
11. തോടുകള്‍, കുളങ്ങള്‍ എന്നിവ വറ്റിച്ചു മീന്‍ പിടിക്കുന്നവരും,കെട്ടികിടക്കുന്ന വെള്ളത്തില്‍ ഇറങ്ങുന്നതിനു മുമ്പും തൊഴില്‍ ഉറപ്പ് ജോലിയില്‍ ഏര്‍പ്പെടുന്നവരും, കന്നുകാലികളെ വളര്‍ത്തുന്നവരും എലിപ്പനി പ്രതിരോധ ഗുളിക കഴിക്കുകയും മുറിവുകള്‍ കെട്ടി വെക്കുകയും ചെയ്യുക.
12.കക്കുസ് ടാങ്കുകള്‍ക്ക് വിടവുണ്ടെങ്കില്‍ മണ്ണും സിമെന്റും ഉപയോഗിച്ച് വിടവ് അടക്കുകയോ, ടാങ്ക് മണ്ണിട്ടു മൂടുകയോ ചെയ്യുക.
13.എല്ലാ വീട്ടുകാരും അവരവരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു പ്രതിരോധ പ്രവര്‍ത്തനം നടത്തുക.
14. പനി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയവ ലക്ഷണമുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം മാത്രം ചികിത്സ തേടുക.
15. ഓര്‍ക്കുക….
പകര്‍ച്ചവ്യാധികളെ നേരിടാന്‍ സംസ്ഥാന സര്‍ക്കാറിന്റെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളും വകുപ്പും സുസജ്ജമാണ്. സ്വയം ചികിത്സ നമ്മളെ കൂടുതല്‍ പ്രയാസത്തിലേക്ക് നയിക്കും.