കൊയിലാണ്ടിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ വെെദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടിയിലെ വിവിധ സ്ഥലങ്ങളിൽ നാളെ (07-02-23) രാവിലെ മുതൽ വെെകീട്ട് വരെ വെെദ്യുതി മുടങ്ങും. സിവിൽ സ്റ്റേഷൻ, കോ ഓപറേറ്റീവ് ഹോസ്പിറ്റൽ പരിസരം, ഗുരുകുലം ഗുരുകുലം ബീച്ച്, എസ്.ബി.ഐ പരിസരം, ശാരദ ഹോസ്പിറ്റൽ, റെയിൽവേ സ്റ്റേഷൻ, സ്റ്റേഡിയം, ഗവൺമെൻറ് ഹോസ്പിറ്റൽ, കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ബീച്ച്, പുതിയ ബസ്റ്റാൻഡ്, പഴയ ബസ്റ്റാൻഡ്, ഈസ്റ്റ് റോഡ്, മീത്തലക്കണ്ടി പള്ളി, ഹാർബർ, കസ്റ്റംസ് റോഡ് ഐസ് പ്ലാൻറ് റോഡ്, വിരുന്നു വണ്ടി, ഗവൺമെൻറ് മാപ്പിള സ്കൂൾ ഭാഗം എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുമാണ് വെെദ്യുതി വിതരണം തടസപ്പെടുക.

രാവിലെ ഏഴ് മണി മുതൽ വെെകീട്ട് മൂന്ന് മണി വരെയാണ് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുക. 11കെ.വി ലൈനിൽ വർക്ക് നടക്കുന്നതാണ് വെെദ്യുതി മുടങ്ങുന്നതെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Summary: There will be power outage in various places in Koyilandy tomorrow