കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി സൗത്ത് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. കൃഷ്ണന്‍ കിടാവ്, ഹാജിമുക്ക്, തുവ്വക്കോട് പോസ്റ്റ് ഓഫീസ്, എ.എം.എച്ച്, തുവ്വക്കോട് കോളനി, ഗ്യാസ് ഗോഡൗണ്‍, തോരായികടവ്, കൊളക്കാട്, കോട്ടമുക്ക്, കൊളക്കാട് സൗത്ത്, പൂക്കാട് ഈസ്റ്റ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വൈദ്യുതി മുടങ്ങും.

രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാലുമണിവരെയാണ് വൈദ്യുതി മുടങ്ങുക. റോഡ് വികസനത്തിന്റെ ഭാഗമായി മരം മുറിക്കുന്നതും 11 കെ.വി പോസ്റ്റ് മാറ്റുന്ന പ്രവൃത്തിയും നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുക.