കെ.എസ്.ഇ.ബി കൊയിലാണ്ടി, മൂടാടി, അരിക്കുളം, പൂക്കാട് സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (11.2.2025) വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കെ.എസ്.ഇ.ബി കൊയിലാണ്ടി, മൂടാടി, അരിക്കുളം, പൂക്കാട് സെക്ഷന്‍ പരിധികളിലെ വിവിധയിടങ്ങളില്‍ നാളെ (11.2.2025) വൈദ്യുതി മുടങ്ങും.

മൂടാടി സെക്ഷന്‍ പരിധിയില്‍

എല്‍.ടി ടച്ചിംഗ് ക്ലിയറന്‍സ് നടക്കുന്നതിനാല്‍ രാവിലെ 7:30 മണി മുതല്‍ 12:30 വരെ ഹെല്‍ത്ത് സെന്റര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും 11:30 മുതല്‍ 2:30 വരെ ഹില്‍ബസാര്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളിലും ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും

രാവിലെ 7:30 മുതല്‍ 2:30 വരെ ആനക്കുളം ഗേറ്റ് ട്രാന്‍സ്‌ഫോര്‍മര്‍ പരിസരങ്ങളില്‍ ഭാഗികമായി വൈദ്യുതി വിതരണം തടസപ്പെടും


കൊയിലാണ്ടി സെക്ഷന്‍ പരിധിയില്‍

എല്‍.ടി ലൈനില്‍ സ്‌പേസര്‍ ഇടുന്ന വര്‍ക്ക് ഉള്ളതിനാല്‍ രാവിലെ 7.30 മണി മുതല്‍ ഉച്ചക്ക് ശേഷം 3മണി വരെ എളാട്ടേരി തെക്കെയില്‍ അമ്പലം ട്രാന്‍സ്ഫോര്‍മറിന്റെ കീഴില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും

കന്നൂര്‍ മില്ല് ട്രാന്‍സ്ഫോര്‍മര്‍ എല്‍.ടി ലൈനില്‍ ടച്ചിങ് വര്‍ക്ക് നടക്കുന്നതിനാല്‍ രാവിലെ 7.30 മണി മുതല്‍ 11.30മണി വരെ വൈദ്യുതി മുടങ്ങും.

അരിക്കുളം സെക്ഷന്‍ പരിധിയില്‍

അരിക്കുളം സെക്ഷന്‍ പരിധിയിലുള്ള രാജീവ് കോളനി, നടുവത്തൂര്‍, നടേരി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ ലൈന്‍ പരിധിയില്‍ വരുന്ന സ്ഥലങ്ങളില്‍ രാവിലെ 8:00 മണി മുതല്‍ വൈകീട്ട് 5മണി വരെ നടുവത്തൂര്‍ ട്രാന്‍സ്‌ഫോര്‍മര്‍ സ്റ്റേഷന്‍ നവീകരണ വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും.


പൂക്കാട് സെക്ഷന്‍ പരിധിയില്‍

രാവിലെ 8.30 മുതല്‍ 5 മണി വരെ ചേമഞ്ചേരി കുട്ടന്‍കണ്ടി സ്‌കൂള്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍
സ്‌പേസര്‍ വര്‍ക്കിന്റെ ഭാഗമായി വൈദ്യുതി മുടങ്ങും