അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയില്‍ വരുന്ന വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. വട്ടക്കണ്ടി പുറായി, ചെമ്മലപ്പുറം, പുത്തന്‍പള്ളി, ജമ്മനിമുക്ക്, തുരുത്തിമുക്ക്, ഊരള്ളൂര്‍, കൊരട്ടി എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് ജൂണ്‍ 13ന് വൈദ്യുതി മുടങ്ങുക.

എച്ച്.ടി ടെച്ചിങ്‌സിന്റെ ഭാഗമായിട്ട് രാവിലെ 7.30 മുതല്‍ വൈകുന്നേരം മൂന്നുമണിവരെ വൈദ്യുതി മുടങ്ങുമെന്ന് അരിക്കുളം കെ.എസ്.ഇ.ബി അറിയിച്ചു.