പതിവ് തെറ്റിച്ച് പച്ചക്കറി വില; ഇത്തവണത്തെ ഓണത്തിന് വിലയിൽ വലിയ മാറ്റമില്ല; കൊയിലാണ്ടിയിലെ വിലനിലവാരം ഇങ്ങനെ
കൊയിലാണ്ടി: ഓണകാലമെത്തുന്നതോടെ പച്ചക്കറികള്‍ക്ക് വിലകൂടുന്നത് പതിവ് കാഴ്ചയാണ്, എന്നാല്‍ ഇത്തവണ പച്ചക്കറിക്ക് വിലയില്‍ വലിയ മാറ്റമെന്നും പ്രകടമായിട്ടില്ല.
ഓണവിപണിയിലെ പച്ചക്കറി വിലക്കുറവ് വ്യാപാരികള്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും വലിയ ആശ്വാസമാകും. ഹോര്‍ട്ടി കോര്‍പ്പിന്റെ ഇടപെടലും സഹകരണ സംഘങ്ങളുടെയും മറ്റും വില വര്‍ധന തടയുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.
കൊയിലാണ്ടിയിലെ പച്ചക്കറിയുടെ ഇന്നത്തെ വില (1kg):
തക്കളി- 34 രൂപ
വെണ്ട- 40 രൂപ
ഇഞ്ചി- 60 രൂപ
പയര്‍- 50 രൂപ
ബീന്‍സ്- 80 രൂപ
വലിയ ഉള്ളി- 23 രൂപ
ഉരുള കിഴങ്ങ്- 34 രൂപ
ബീറ്റ്‌റൂട്ട്- 60 രൂപ
മുരിങ്ങ- 60 രൂപ
പടവലങ്ങ- 50 രൂപ
വഴുതിന- 50 രൂപ
ചെറിയ ഉള്ളി- 50 രൂപ
വെളുത്ത ഉള്ളി- 60 രൂപ
വെള്ളരി- 25 രൂപ
കക്കിരി- 30 രൂപ
മത്തന്‍- 25 രൂപ
ഇളവന്‍- 25 രൂപ
ചേന- 50 രൂപ
പച്ചക്കായ്- 60 രൂപ തുടങ്ങിയവയാണ് കൊയിലാണ്ടിയിലെ വ്യാപാര നിരക്ക്. കാരറ്റിനും പച്ചമുളകിനുമാണ് നിലവില്‍ ഉയര്‍ന്ന നിരക്കുള്ളത്.
കാലാവസ്ഥ അനുകൂലമായതിനാല്‍ തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നും പച്ചക്കറി സുലഭമായി കേരളത്തിലെത്തുന്നുണ്ട്.
summary: There is no big change in the price of vegetables that burn to the touch with Onam