Tag: Price

Total 4 Posts

കേരള ബജറ്റ് 2023; സംസ്ഥാനത്ത് ഇന്ധന വില വര്‍ധിക്കും; പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ്

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തോടെ കേരളത്തില്‍ പെട്രോള്‍- ഡീസല്‍ വില രണ്ട് രൂപ കൂടും. പെട്രോള്‍ ഡീസല്‍ എന്നിവക്ക് രണ്ട് രൂപ സാമൂഹ്യ സുരക്ഷ സെസ് വര്‍ധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ധനയ്ക്ക് കളമൊരുങ്ങിയത്. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് പ്രതീക്ഷിക്കുന്നുവെന്നാണ് ധനമന്ത്രി പറഞ്ഞത്. മോട്ടോര്‍ വാഹന സെസ് കൂട്ടി.

പതിവ് തെറ്റിച്ച് പച്ചക്കറി വില; ഇത്തവണത്തെ ഓണത്തിന് വിലയിൽ വലിയ മാറ്റമില്ല; കൊയിലാണ്ടിയിലെ വിലനിലവാരം ഇങ്ങനെ

കൊയിലാണ്ടി: ഓണകാലമെത്തുന്നതോടെ പച്ചക്കറികള്‍ക്ക് വിലകൂടുന്നത് പതിവ് കാഴ്ചയാണ്, എന്നാല്‍ ഇത്തവണ പച്ചക്കറിക്ക് വിലയില്‍ വലിയ മാറ്റമെന്നും പ്രകടമായിട്ടില്ല. ഓണവിപണിയിലെ പച്ചക്കറി വിലക്കുറവ് വ്യാപാരികള്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും വലിയ ആശ്വാസമാകും. ഹോര്‍ട്ടി കോര്‍പ്പിന്റെ ഇടപെടലും സഹകരണ സംഘങ്ങളുടെയും മറ്റും വില വര്‍ധന തടയുന്നതില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്. കൊയിലാണ്ടിയിലെ പച്ചക്കറിയുടെ ഇന്നത്തെ വില (1kg): തക്കളി- 34 രൂപ

തീ പിടിച്ച് തക്കാളി; കൊയിലാണ്ടി മാർക്കറ്റിൽ വില നൂറ് കടന്നു

കൊയിലാണ്ടി: തൊട്ടാല്‍ പൊള്ളുന്ന വിലയുമായി തക്കാളി. വില സെഞ്ച്വറിയടിച്ചതോടെ ഇനി തക്കാളി വാങ്ങണോ എന്ന സംശയത്തിലാണ് മലയാളികള്‍. കൊയിലാണ്ടി മാര്‍ക്കറ്റില്‍ ശനിയാഴ്ച ഒരു കിലോഗ്രാം തക്കാളിക്ക് 100 രൂപയായിരുന്നു വില. എന്നാല്‍ ഇത് ചില്ലറ വില്‍പ്പനക്കാരിലെത്തുമ്പോള്‍ 110 രൂപയോ അതിന് മുകളിലോ ആണ് വില. അയല്‍ ജില്ലകളില്‍ നിന്ന് തക്കാളി എത്താത്തതും ഉല്‍പ്പാദനം കുറഞ്ഞതുമാണ് വിലക്കയറ്റത്തിന്

പാചക വാതക വില വീണ്ടും കൂട്ടി; 19 കിലോ സിലിണ്ടറിന് വര്‍ധിപ്പിച്ചത് 102.50 രൂപ

ന്യൂഡല്‍ഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോയുടെ സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. 102.50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഈ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ ഏപ്രില്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 250 രൂപ വര്‍ധിപ്പിച്ചിരുന്നു. അന്ന് 2,253 രൂപയായായിരുന്നു. മാര്‍ച്ച് ഒന്നിന് 105 രൂപയും