തെളിനീരൊഴുകും നവകേരളത്തിന് മേപ്പയ്യൂരില്‍ തുടക്കം; മഞ്ഞക്കുളം ചേര്‍ക്കടവ് തോടിന് പുതുജീവന്‍



മേപ്പയ്യൂര്‍: തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് മേപ്പയ്യൂരില്‍ തുടക്കമായി. പദ്ധതിയുടെ ഭാഗമായി മഞ്ഞക്കുളം ചേര്‍ക്കടവ് തോട് ശുചീകരിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പരിപാടി ഉദ്ഘാടനം ചെയ്തു.

പതിനാറാം വാര്‍ഡ് മെമ്പര്‍ വി.പി.ബിജു സ്വാഗതം പറഞ്ഞു. മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മഞ്ഞക്കുളം നാരായണന്‍, അഷീദ നടുക്കാട്ടില്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, സെറീന ഒളോറ, പി.പ്രകാശന്‍ മറ്റ് വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.