കയ്യും മെയ്യും മറന്ന് അവര്‍ ഒന്നിച്ചപ്പോള്‍ തോടിന് പുതുജീവന്‍; തെളിനീരൊഴുകും നവകേരളം പദ്ധതിക്ക് അരിക്കുളത്ത് തുടക്കമായി


Advertisement

അരിക്കുളം: സംസ്ഥാനത്തെ മുഴുവന്‍ ജലാശയങ്ങളും മാലിന്യമുക്തമായും വൃത്തിയായും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ വിഭാവനം ചെയ്ത തെളിനീരൊഴുകും നവകേരളം – സമ്പൂര്‍ണ ജലശുചിത്വ യജ്ഞത്തിന് അരിക്കുളം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. കണ്ണമ്പത്ത് തച്ചംകാവ്താഴ മുതല്‍ വെളിയണ്ണൂര്‍ ചല്ലി വരെ 3500 മീറ്റര്‍ ദൂരം ഒഴുകുന്ന തോടിന്റെ ശുചീകരണ പ്രവര്‍ത്തനം ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.

Advertisement

കാട് മൂടിയും ചളി നിറഞ്ഞുമുള്ള അവസ്ഥയിലായിരുന്നു തോട്. തൊഴിലുറപ്പ് തൊഴിലാളികളും സന്നദ്ധ പ്രവര്‍ത്തകരും, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി. വിവിധ ഘട്ടങ്ങളായാണ് തോട് ശുചീകരം പൂര്‍ത്തിയാക്കിയത്.

Advertisement

വയലോര പ്രദേശത്ത് സ്ഥിതിചെയ്യുന്ന തോട് വൃത്തിയാക്കി സംരക്ഷിക്കുന്നതിലൂടെ വിവിധ കാര്‍ഷിക ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനും അതുവഴി പഞ്ചായത്തിന് കാര്‍ഷിക മേഖലയില്‍ പുരോഗതി കൈവരിക്കാനുമാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ശുചീകരണയജ്ഞം ഉദ്ഘാടനം ചെയ്തു പറഞ്ഞു. വാര്‍ഡ് അംഗം കെ എം അമ്മദ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Advertisement

പഞ്ചായത്ത് പ്രസിഡന്റ് കെ എം സുഗതന്‍, ബ്ലോക്ക് മെമ്പര്‍ രജില , പഞ്ചായത്ത് അംഗങ്ങളായ അനീഷ് കെ , സി പ്രഭാകരന്‍ , രാമദാസ്, ആവള അമ്മദ്, പ്രദീപന്‍ കണ്ണമ്പത്ത്, രാജന്‍ മാസ്റ്റര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

[bot1]