തിക്കോടി മീത്തലെ പള്ളിക്ക് സമീപം തട്ടുകടയില്‍ മോഷണം; നഷ്ടമായത് 3000 രൂപ


Advertisement

തിക്കോടി: മീത്തലെ പള്ളിക്ക് സമീപം തട്ടുകടയില്‍ മോഷണം. പള്ളിത്താഴ മുസ്തഫയുടെ തട്ടുകടയിലാണ് മോഷണം നടന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു മോഷണം.

Advertisement

തട്ടുകടയില്‍ സൂക്ഷിച്ചിരുന്ന 3000 രൂപ നഷ്ടപ്പെട്ടു. പൂട്ട് പൊളിച്ചാണ് കള്ളന്‍ തട്ടുകട തുറന്നത്. കടയ്ക്കകത്തുണ്ടായിരുന്ന സാധനങ്ങളെല്ലാം മോഷ്ടാവ് വലിച്ച് പുറത്തിട്ടു.

Advertisement

കടയുടമ പയ്യോളി പൊലീസില്‍ പരാതി നല്‍കി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണ്.

Advertisement