ജനലിന്റെ ബോള്‍ട്ട് ഇളക്കി അകത്തുകടന്നു; എലത്തൂരില്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ സ്വര്‍ണമാല കവര്‍ന്ന് മോഷ്ടാവ്


Advertisement

എലത്തൂര്‍: വീട്ടില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ സ്വര്‍ണമാല കവര്‍ന്നു. കാഞ്ഞിരമണ്ണില്‍ മോഹനന്റെ ഭാര്യ ലതയുടെ മൂന്നരപ്പവന്‍ സ്വര്‍ണമാലയാണ് മോഷ്ടാവ് പിടിച്ചുപറിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം.

Advertisement

പിടിച്ചുപറിക്കിടയില്‍ തെറിച്ചുപോയ ലോക്കറ്റ് പിന്നീട് കണ്ടുകിട്ടി. വീടിന്റെ മുന്‍വാതിലിനൊപ്പമുള്ള ജനലിന്റെ ബോള്‍ട്ട് ഇളക്കിയാണ് മോഷ്ടാവ് വീട്ടിനകത്ത് കടന്നത്.

മാല പിടിച്ചുപറിക്കുന്നതിനിടയില്‍ ലത ഉറക്കമുണരുകയും ബഹളം വെക്കുകയും ചെയ്തതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

Advertisement