ബാലുശ്ശേരി മങ്ങാട് കോവിലകം ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം
ബാലുശ്ശേരി: മങ്ങാട് കോവിലകം ഭഗവതി ക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ഭണ്ഡാരത്തില് പതിനായിരത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാവാന് സാധ്യതയുണ്ടെന്ന് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
ഭഗവതി ക്ഷേത്രത്തോട് ചേര്‍ന്നുള്ള അയ്യപ്പക്ഷേത്രത്തിന്റെ ഭണ്ഡാരമാണ് കുത്തിത്തുറന്നത്. നിരവധി അയ്യപ്പഭക്തന്മാര് പതിവായെത്തുന്ന ക്ഷേത്രമാണ്. മണ്ഡലകാലത്തെ വരുമാനം എടുത്തിരുന്നില്ല.
ബാലുശ്ശേരി പൊലീസില്‍ പരാതി നല്കി. പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
ഒരുമാസം മുമ്പ് ഇതിന് സമീപത്തായുള്ള കപ്പുറം ഭഗവതി ക്ഷേത്രത്തിലും കരിയാത്തങ്കാവ് ലക്ഷ്മിനാരായണ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു.