കൊയിലാണ്ടിയില്‍ മലഞ്ചരക്ക് കടയില്‍ മോഷണം; മൂന്ന് ചാക്ക് കുരുമുളക് മോഷണം പോയി


കൊയിലാണ്ടി: കൊയിലാണ്ടിയിലെ മലഞ്ചരക്ക് കടയില്‍ മോഷണം. ഇന്ന് പുലര്‍ച്ചെയാടെ കൊയിലാണ്ടി ഈസ്റ്റ് റോഡില്‍ പ്രവര്‍ത്തിക്കുന്ന വടകര ട്രേഡേഴ്‌സിലാണ് മോഷണം നടന്നത്.

ഷട്ടറിന്റെ പൂട്ട് പൊളിച്ച് അകത്ത് കടന്നാണ് മോഷണം നടത്തിയത്. 200 കിലോയോളം വരുന്ന 3 ചാക്ക് കുരുമുളക് നഷ്ടപ്പെട്ടതായാണ് വിവരം. ഏകദേശം ഒന്നരലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമകള്‍ അറിയിച്ചു. വിലപിടിപ്പുളള വെളിച്ചെണ്ണയുെ കൊപ്രയും ഉള്‍പ്പടെയുളള സാധനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവയൊന്നും നഷ്ടപ്പെട്ടിട്ടില്ല.

ഒരു ഫൈബര്‍ കസേര കടയ്ക്ക് മുന്നില്‍ ഉപേക്ഷിച്ച നിലയിലാണുളളത്. സംഭവത്തില്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംഘം എത്തി പരിശോധന നടക്കുകയാണ്. തൊട്ടടുത്തുള്ള സിസി.ടി.വി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചിട്ടുണ്ട്. സംഭവത്തില്‍ കൊയിലാണ്ടി പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

കൊയിലാണ്ടിയില്‍ നടക്കുന്ന മോഷണങ്ങള്‍ തടയാന്‍ നൈറ്റ് പെട്രോളിംങ് ശക്തമാക്കണമെന്ന് മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡണ്ട് കെ.കെ നിയാസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.