‘ഇന്ത്യാ മുന്നണിക്ക് കരുത്ത് പകരണം’; കീഴ്പ്പയ്യൂരില്‍ ശാഖാ സമ്മേളനം സംഘടിപ്പിച്ച് മുസ്‌ലീം ലീഗ്


മേപ്പയ്യൂര്‍: ഇന്ത്യാ മുന്നണിക്ക് കരുത്ത് പകരണമെന്ന് അഭിപ്രായപ്പെട്ട് മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍. ഭൂരിപക്ഷ വര്‍ഗ്ഗീയത കൊണ്ട് ഇന്ത്യ ഭരിച്ചു കൊണ്ടിരിക്കുന്ന ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ മുന്നണിയെ പരാജയപ്പെടുത്താനും കേരളത്തില്‍ ഒരേ സമയം ഭൂരിപക്ഷ വര്‍ഗ്ഗീയതയേയും, ന്യൂനപക്ഷ വര്‍ഗ്ഗീയതയേയും താലോലിക്കുന്ന ഇടതുപക്ഷത്തിന്റെ കെടുകാരസ്ഥതയും അവസാനിപ്പിക്കാനും കേരളത്തിന്‍ 20 സീറ്റിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു വരണമെന്നും എം.എ റസാഖ് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.

കീഴ്പ്പയ്യൂര്‍ വെസ്റ്റ് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ശാഖാ സമ്മേളനവും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് മുസ്‌ലിം ലീഗ് ഭാരവാഹികളായ കമ്മന അബ്ദുറഹിമാന്‍, എം.എം അഷറഫ്, കെ.എം.എ അസീസ്, ടി.എം അബ്ദുള്ള, ഇല്ലത്ത് അബ്ദുറഹിമാന്‍, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഐ.ടി അബ്ദുസലാം, ടി കെ അബ്ദുറഹിമാന്‍ എന്നിവര്‍ക്കുള്ള സ്വീകരണവും, പഴയ കാല നേതാക്കന്മാര്‍ക്കുളള ആദരിക്കന്‍ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ അഡ്വ:ഷിബു മീരാന്‍ മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് മലപ്പാടി അധ്യക്ഷനായി. ടി.കെ.എ ലത്തീഫ്, ഒ.മമ്മു, വി.പി ദുല്‍ഖിഫില്‍, മുഹമ്മദ് ചാവട്ട്, എം.കെ അബ്ദുറഹിമാന്‍, ഹുസ്സൈന്‍ കമ്മന, ഷര്‍മിന കോമത്ത്, സറീന ഒളോറ, മുഹമ്മദ് എരവത്ത്,റിയാസ് മലപ്പാടി, അന്‍സാര്‍ കമ്മന, ഉമ്മര്‍ ചെറുവാട്ട്, ബാസിത് കമ്മന, എം.കെ.സി മുഹമ്മദ്, കരുവാന്‍ കണ്ടി അബ്ദുള്ള, കൂമുള്ളതില്‍ മുഹമ്മദ്, ഷമീം നീലിവീട്ടില്‍, മുഹമ്മദ് അലി അഹമ്മദ്, കെ.ടി കല്‍ ഫാന്‍, ടി.പി നവാസ് എന്നിവര്‍ സംസാരിച്ചു.