കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിരവധി സ്വര്‍ണ്ണമാല പിടിച്ചുപറി കേസുകള്‍; ഒടുവില്‍ പ്രതി പിടിയില്‍
തിരുവമ്പാടി: സ്വര്‍ണമാല പിടിച്ചുപറി കേസുകളിലെ പ്രതിയായ യുവാവ് പൊലീസ് പിടിയില്‍. കൊണ്ടോട്ടി കൊട്ടപ്പുറം ചോലയില്‍ ഹാരിസ് എന്ന റിയാസ് (35)നെയാണ് പിടികൂടിയത്. കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ ഈ വര്‍ഷം നിരവധി സ്ത്രീകളുടെ സ്വര്‍ണമാല പിടിച്ചുപറിച്ച സംഭവങ്ങളിലെ പ്രതിയായിരുന്ന ഇയാള്‍.
കോഴിക്കോട് റൂറല്‍ എ സ്.പി ഡോ. അര്‍വിന്ദ് സുകുമാറിന്റെ കീഴിലുള്ള സ്‌പെഷല്‍ സ്‌ക്വാഡ് കൊട്ടപ്പുറത്തുനിന്നാണ് റിയാസിനെ പിടികൂടിയത്. ഏപ്രില്‍ ഒമ്പതിന് തിരുവമ്പാടി-ഗേറ്റുംപടി റോഡില്‍ വീട്ടമ്മയായ മുത്തിയോട്ടുമ്മല്‍ കുളിപ്പാറ കല്യാണിയു ടെ മൂന്നേകാല്‍ പവനുള്ള സ്വര്‍ണമാല പൊട്ടിച്ച് സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു.
പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയതു. താമരശ്ശേരി ഡിവൈ.എസ്.പി എം.പി. വിനോദിന്റെ നേതൃത്വത്തില്‍ തിരുവമ്പാടി ഇന്‍സ്‌പെക്ടര്‍ എ. അനില്‍ കുമാര്‍, സ്‌പെഷ്യല്‍ സ്‌ക്വാ ഡ് എസ്.ഐമാരായ രാജീവ്ബാബു, പി. ബിജു, സീനിയര്‍ സി.പി.ഒ.മാരായ എന്‍.എം. ജയരാജന്‍, പി.പി. ജിനീഷ്, വി.കെ. വിനോദ്, ടി.പി. ബിജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.